മൂടൽ മഞ്ഞ്​: വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണം

മസ്കത്ത്​: വിവിധ ഗവർണറേറ്റുകളിൽ മൂടൽ മഞ്ഞിന്​ സാധ്യതയുള്ളതിനാൽ ശനിയാഴ്ച രാത്രി 11 മുതൽ ഞായറാഴ്ച രാവിലെ എട്ടുവരെ​ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്ക​ണമെന്ന്​ അധികൃതർ.

മസ്‌കത്ത്​, വടക്ക്​-തെക്ക്​ ബാത്തിന, ദാഖിലിയ, വടക്ക്​-തെക്ക്​ ശർഖിയ, അൽവുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകളിലാണ്​​ മൂടൽ മഞ്ഞിന്​ സാധ്യതയുള്ളതെന്ന്​ കാലാവസ്ഥ നിരീക്ഷണ കേ​​ന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. ഇത്​ ദൂരക്കാഴ്ചയെ ബാധിച്ചേക്കും.

വാഹനമോടിക്കുന്നവർ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.​ ​

Tags:    
News Summary - Drivers must be careful about Mist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.