പിടിച്ചെടുത്ത മയക്കുമരുന്ന്

വ്യാജവാറ്റ്​: മുസന്ദമിൽ നാല്​ വിദേശികൾ പിടിയിൽ

മസ്​കത്ത്​: വ്യാജവാറ്റ്​ കേസിൽ മുസന്ദമിൽ നാല്​ വിദേശികളെ അറസ്​റ്റ്​ ചെയ്​തതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഏഷ്യൻ വംശജരാണ്​ പിടിയിലായത്​. വാറ്റിയെടുക്കുന്ന മദ്യം ഇവർ വിൽപന നടത്തുകയാണ്​ ചെയ്​തിരുന്നത്​. മദ്യം നിർമിക്കാൻ ഉപയോഗിച്ചിരുന്ന സാമഗ്രികളും പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​.

മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ

മസ്​കത്ത്​: മയക്കുമരുന്നുമായി മൂന്നുപേരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഖുറിയാത്ത്​ വിലായത്തിൽ നിന്നാണ്​ ഏഷ്യൻ വംശജർ പിടിയിലായത്​. ഇവരിൽനിന്ന്​ 50​ കിലോ ഹഷീഷ്​, ഒരു കിലോ ഹെറോയിൻ, 960 ഗ്രാം ക്രിസ്​റ്റൽ എന്നിവ പിടിച്ചെടുത്തു.മയക്കുമരുന്ന്​ കടത്തുകാരെ കുറിച്ച വിവരങ്ങൾ ലഭിക്കുന്നവർ 1444 എന്ന നമ്പറിലോ തൊട്ടടുത്ത പൊലീസ്​ സ്​റ്റേഷനിലോ വിവരമറിയിക്കണമെന്ന്​ ആർ.ഒ.പി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.