സലാല: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിൽ ഐ.ഒ.സി സലാല അനുസ്മരണം സംഘടിപ്പിച്ചു. മ്യൂസിക് ഹാളിൽ നടന്ന പരിപാടി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹരികുമാർ ഓച്ചിറ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം ഒമാനിലെ സാമൂഹിക പ്രവർത്തനത്തിന് ഉമ്മൻ ചാണ്ടി സ്നേഹസേവന പുരസ്കാരം എന്ന പേരിൽ പുതിയ അവാർഡ് എല്ലാ വർഷവും നൽകുമെന്ന് സംഘാടകർ അറിയിച്ചു. കെ.എം.സി.സി നേതാക്കളായ നാസർ പെരിങ്ങത്തൂർ, ഷബീർ കാലടി, അബ്ദുല്ല ചേലക്കാട്, ഐ.ഒ.സി പ്രതിനിധികളായ ഷജിൽ, അനീഷ്, ദീപ ബെന്നി, ഗോപൻ, ശ്യാം മോഹൻ, മണി പേരാവൂർ, സാജു ജോർജ് എന്നിവർ സംസാരിച്ചു. സ്നേഹം കൊണ്ട് ജനഹൃദയം കീഴടക്കിയ നേതാവും കേരളത്തിന്റെ വികസനത്തിൽ നിർണായക പങ്കും വഹിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്ന് സംസാരിച്ചവർ പറഞ്ഞു. പുഷ്പാർച്ചനയോടെ തുടങ്ങിയ പരിപാടിയിൽ ഫിറോസ് റഹ്മാൻ സ്വാഗതവും സരീജ് നന്ദിയും പറഞ്ഞു. രാഹുൽ, റൗഫ് കുറ്റ്യാടി, സജീവ് ജോസഫ്, നിയാസ്, സുഹൈൽ ഫവാദ്, അനിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.