മസ്കത്ത്: ‘ദോഫാർ മുനിസിപ്പാലിറ്റി അയൺമാൻ 70.3’ ട്രയാത്തലൺ ഒക്ടോബറിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ അയൺമാൻ 70.3 ട്രയാത്തലൺ എന്നപേരിൽ നടന്ന പരിപാടി ഇപ്രാവശ്യം ‘ദോഫാർ മുനിസിപ്പാലിറ്റി അയൺമാൻ 70.3’ എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്.
അയൺമാൻ 70.3 ട്രയാത്തലണിൽ (നീന്തൽ, ബൈക്ക്, ഓട്ടം) ലോകമെമ്പാടുമുള്ള നിരവധി കായികതാരങ്ങളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹ്മദ് മൊഹ്സിൻ അൽ ഗസ്സാനി പറഞ്ഞു. ഇവർക്ക് ദോഫാർ മുനിസിപ്പാലിറ്റി റേസ്, സലാല ഹാഫ് മാരത്തൺ, ‘ഷീ റൺസ്’ ‘അയൺ ചൈൽഡ് റേസ്’എന്നിവയുൾപ്പെടെ മറ്റ് കായിക ഇനങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിക്കും.
ഖരീഫിന് ശേഷവും ദോഫാറിനെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മിഡിലീസ്റ്റ് ട്രയാത്തലൺ കമ്പനിയുടെ സി.ഇ.ഒ മുഹമ്മദ് ഖൽഫാൻ അൽ ഉബൈദാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.