മസ്കത്ത്: ദുകം മത്സ്യബന്ധന തുറമുഖം അടുത്ത വർഷം തുറക്കും. തുടക്കത്തിൽ പ്രവർത്തനമാരംഭിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ലെന്ന് ദുകം പ്രത്യേക സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. തുറമുഖത്തിെൻറ അതിർത്തി ഒരു കിലോമീറ്റർ ദൂരം കൂടി വ്യാപിപ്പിക്കും.
അവിടെ കടൽപാലം നിർമിച്ച് പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് അടുക്കാൻ സൗകര്യമൊരുക്കുകയും ചെയ്യും. 60 ദശലക്ഷം റിയാൽ ചെലവിട്ട് നിർമിക്കുന്ന മത്സ്യബന്ധന തുറമുഖത്തിെൻറ നിർമാണ ജോലികൾ 2016ലാണ് ആരംഭിക്കുന്നത്. തുറമുഖത്തിെൻറ ആഴം 10 മീറ്ററാക്കി വർധിപ്പിക്കുമെന്ന് അടുത്തിടെ സാമ്പത്തിക മേഖല അതോറിറ്റി ചെയർമാൻ അറിയിച്ചിരുന്നു. ഉൾക്കടലിൽ പോകുന്ന വലിയ മത്സ്യബന്ധന ബോട്ടുകൾക്ക് അടുക്കുന്നതിനുള്ള സൗകര്യാർഥമാണ് ഇത്.
ഇത്രയും ആഴമുള്ള ഒമാനിലെ ആദ്യ മത്സ്യബന്ധന തുറമുഖമാകും ദുകമിലേത്. തുറമുഖത്തിെൻറ സാമ്പത്തിക മൂല്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം. തുറമുഖത്തോട് അനുബന്ധിച്ച് മത്സ്യ വ്യവസായവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ ആരംഭിക്കാനും നിക്ഷേപകർ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. നിലവിൽ മൂന്ന് ഫാക്ടറികൾ ഇവിടെ പ്രകടിപ്പിക്കുന്നുണ്ട്. നാലാമത്തേത്ത് ഇൗ വർഷം പ്രവർത്തനമാരംഭിക്കും. നാലെണ്ണത്തിെൻറ നിർമാണം നടക്കുകയാണ്. 12 കമ്പനികളുമായി ഭൂമി കൈമാറ്റ കരാർ ഒപ്പിട്ടിട്ടുണ്ട്. മത്സ്യ ഒായിൽ, ഫിഷ് പാക്കേജിങ്, മത്സ്യത്തിൽ നിന്ന് വളം ഉൽപാദിപ്പിക്കൽ തുടങ്ങിയ മേഖലകളിലുള്ള കമ്പനികളാണ് ഇവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.