മസ്കത്ത്: മുൻ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദിെൻറ സ്മരണാർഥം മസ്കത്ത് കെ.എം.സി.സി കേന്ദ്രകമ്മിറ്റി ഏർപ്പെടുത്തിയ രണ്ടാമത് അന്താരാഷ്ട്ര പുരസ്കാരത്തിന് ലോക്സഭാംഗം കെ. സുധാകരൻ എം.പി അർഹനായി.
കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പാർലമെൻറിലും പുറത്തും പിന്നാക്ക ന്യൂനപക്ഷ വിഷയങ്ങളിൽ നടത്തിയ സജീവ ഇടപെടലുകളും മതേതര കാഴ്ചപ്പാടിനായി നടത്തിയ ശക്തമായ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് രണ്ടാമത് പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ഇതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പിൽ അറിയിച്ചു.
ഇ.അഹമ്മദ് അനുസ്മരണ പ്രഭാഷണവും പുരസ്കാര വിതരണവും ഇന്ന് ഒമാൻ സമയം രാത്രി ഏഴിന് നടക്കുമെന്നും മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അറിയിച്ചു.ഒാൺലൈനിൽ നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.പി അബ്ദുൽ വഹാബ് എം.പി, കെ.സുധാകരൻ എം.പി, സി.പി സൈതലവി തുടങ്ങിയവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.