മസ്കത്ത്: മികച്ച ഇ-ഗവൺമെൻറ് സേവനത്തിനുള്ള സുൽത്താൻ ഖാബൂസ് എക്സലൻസ് അവാർഡ് ഡിസംബർ നാലിന് വിവര സാേങ്കതികവിദ്യ അതോറിറ്റി പ്രഖ്യാപിക്കും. 47 സർക്കാർ സ്ഥാപനങ്ങൾ, ഒമ്പത് സ്വകാര്യ സ്ഥാപനങ്ങൾ, എട്ട് ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾ എന്നിവയിൽനിന്നായി മൊത്തം 64 എൻട്രികളാണ് അവാർഡിനായി സമർപ്പിച്ചിട്ടുള്ളത്. ധനകാര്യ മന്ത്രി ദർവീശ് ബിൻ ഇസ്മാഇൗൽ ആൽ ബലൂഷിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിലാണ് പുരസ്കാരം പ്രഖ്യാപിക്കുക. സർക്കാർ ഉദ്യോഗസ്ഥർ, സി.ഇ.ഒമാർ, പ്രഫഷനലുകൾ തുടങ്ങിയവരും സുൽത്താൻ ഖാബൂസ് സർവകലാശാല സാംസ്കാരിക കേന്ദ്രത്തിലെ ഗ്രാൻഡ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പെങ്കടുക്കും. അൽജീരിയൻ ഗവേഷകനും മൈക്രോ ഇലക്ട്രോണിക്-ഇൻറർനെറ്റ് ശാസ്ത്രജ്ഞനുമായ ഡോ. ബെൽകാസിം ഹാബ മുഖ്യാതിഥിയായിരിക്കും. ‘പുതു സാേങ്കതികവിദ്യകളിലെ സ്റ്റാർട്ടപ് അവസരങ്ങൾ’ വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. 489 യു.എസ് പാറ്റൻറുകൾക്ക് ഉടമയായ ഹാബയുടെ മൊത്തം പാറ്റൻറുകളുടെയും പാറ്റൻറ് അപേക്ഷകളുടെയും എണ്ണം 1400 ആണ്. യുവ സംരംഭകരെ സഹായിക്കാൻ അൽജീരിയയിൽ 2017ൽ അദ്ദേഹം സ്ഥാപിച്ചതാണ് ഹാബ ഇൻസ്റ്റിറ്റ്യൂട്ട്. പ്രശസ്തമായ നിരവധി പ്രസിദ്ധീകരണങ്ങളിൽ എഴുതുന്ന ഹാബ നിരവധി സെമിനാറുകളിലും പെങ്കടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.