മസ്കത്ത്: ഒമാനി, ഗൾഫ് മാനദണ്ഡങ്ങൾ പാലിക്കാത്ത വൈദ്യുതോപകരണങ്ങൾ ഇറക്കുമതി ചെയ്യരുതെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം ഉപകരണങ്ങൾ അപകടങ്ങളും തീപിടിത്തങ്ങളും സൃഷ്ടിക്കുകയും ഉപഭോക്താക്കളുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുകയും വസ്തുവകകളുടെ നാശത്തിന് വഴിയൊരുക്കുകയും ചെയ്യും.
തങ്ങൾ തെരഞ്ഞെടുക്കുന്ന വൈദ്യുതോപകരണങ്ങൾ ഗുണനിലവാരത്തിെൻറ ഗൾഫ് മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് ഉപഭോക്താക്കളും ഉറപ്പാക്കണം. ഉപകരണങ്ങളിലെ പ്രത്യേക അടയാളവും ക്യു.ആർ കോഡും വഴി ഇത് മനസ്സിലാക്കാം. ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് കാറ്റലോഗുകൾ വായിച്ചുനോക്കി സുരക്ഷാ മാർഗനിർദേശങ്ങളടക്കം മനസ്സിലാക്കണം.
ഇലക്ട്രികൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഒമാനി, ഗൾഫ് മാനദണ്ഡങ്ങൾ പാലിക്കുന്നതാണോയെന്ന് പരിശോധിക്കാൻ സ്റ്റാൻഡേഡ്സ് ആൻഡ് മെറ്ററോളജി ഡയറക്ടറേറ്റ് ജനറലിന് കീഴിലുള്ള ഹോം അപ്ലയൻസസ് ലബോറട്ടറിയിൽ പരിശോധനാ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ വോൾേട്ടജ് ഉള്ള വൈദ്യുതി ഉപകരണങ്ങൾ ഇൗ വിഭാഗത്തിലെ ഗൾഫ് സാേങ്കതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നതും ഇവിടെ പരിശോധിക്കും.
2016 പകുതി മുതലാണ് പരിശോധനാ സംവിധാനം നിലവിൽ വന്നത്. 2010ൽ സ്റ്റാൻഡേഡ്സ് ആൻഡ് മെറ്ററോളജി ഡയറക്ടറേറ്റ് അന്താരാഷ്ട്ര ഇലക്ട്രോ^ടെക്നികൽ കമീഷനിലും (െഎ.ഇ.സി) അംഗമായി ചേർന്നിരുന്നു. ഇതുസംബന്ധിച്ച പരിശോധനയും ഇൗ ലബോറട്ടറിയിൽ നടത്തുന്നുണ്ട്. ഉൽപന്നങ്ങളുടെ സുരക്ഷാ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷന് ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട കേന്ദ്രമാണ് ലാബോറട്ടറിയെന്ന് ഇതിെൻറ മേധാവിയായ എൻജിനീയർ സൈദ് ബിൻ അലി ബിൻ സൈദ് അൽ ഷൻഫരി പറഞ്ഞു.
നിലവിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ വാട്ടർ ഹീറ്ററുകളും തേപ്പുപെട്ടികളും ഹെയർ ഡ്രെയറുകളും കാർ ബാറ്ററികളുമാണ് ഇവിടെ പരിശോധിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്നതാണോയെന്ന് ഉറപ്പാക്കുന്നത്. ഭാവിയിൽ കൂടുതൽ വൈദ്യുതോപകരണങ്ങൾ പരിശോധനാ സംവിധാനത്തിന് കീഴിൽ ഉൾപ്പെടുത്തുമെന്ന് അൽ ഷൻഫരി പറഞ്ഞു. നിരവധി വ്യാജ ഉൽപന്നങ്ങൾ ഒാൺലൈനിൽ വിൽപനനടത്തുന്നുണ്ടെന്ന് അൽ ഷൻഫരി പറഞ്ഞു. ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ജീവനും സ്വത്തിനും ഭീഷണി വിളിച്ചുവരുത്തും. ഒറിജിനൽ ഉപകരണങ്ങൾ വാങ്ങാൻ ഉപയോക്താക്കൾ ശ്രദ്ധിക്കണമെന്നും അൽ ഷൻഫരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.