Representational Image

വേ​ന​ൽ​മാ​സ​ങ്ങ​ളി​ലെ വൈ​ദ്യു​തി ബി​ല്ലി​ന് ​സ​ബ്സി​ഡി 30 ശ​ത​മാ​നം വ​രെ ഉയർത്തും

മ​സ്ക​ത്ത്: ​വൈ​ദ്യു​തി ഉ​പ​ഭോ​ഗം ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധി​ക്കു​ന്ന ജൂ​ലൈ, ആ​ഗ​സ്റ്റ്​ മാ​സ​ങ്ങ​ൾ വൈ​ദ്യു​തി ബി​ല്ലി​ന് സ​ബ്സി​ഡി വ​ർ​ധി​പ്പി​ക്കാ​ൻ പ​ബ്ലി​ക് സ​ർ​വി​സ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി തീ​രു​മാ​നി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ മ​ന്ത്രി​സ​ഭ ന​ൽ​കി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് സ​ബ്സി​ഡി വ​ർ​ധി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ൽ ന​ൽ​കു​ന്ന 15 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 30 ശ​ത​മാ​നം സ​ബ്സി​ഡി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. താ​മ​സ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും സ​ബ്സി​ഡി ബാ​ധ​ക​മാ​യി​രി​ക്കും.

പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് സ്വ​ദേ​ശി​ക​ൾ​ക്കൊ​പ്പം വി​ദേ​ശ താ​മ​സ​ക്കാ​ർ​ക്കും സ​ബ്സി​ഡി ല​ഭി​ക്കും. വൈ​ദ്യു​തി ബി​ൽ സം​ബ​ന്ധ​മാ​യ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ മ​ന്ത്രി​സ​ഭ വി​ഷ​യം പ​ഠി​ക്കാ​ൻ ക​മീ​ഷ​നെ നി​ശ്ച​യി​ച്ചി​രു​ന്നു. ക​മീ​ഷ​ൻ വി​ഷ​യം വി​ശ​ദ​മാ​യി പ​ഠി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഷ​യ​ത്തി​ന് സ്ഥാ​യി​യാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ്​ പ​ബ്ലി​ക് സ​ർ​വി​സ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി സ​ബ്സി​ഡി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. വേ​ന​ൽ​കാ​ല മാ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി ബി​ൽ കു​ത്ത​നെ ഉ​യ​രു​ന്ന​തി​നെ​തി​രെ വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹാ​ഷ്ടാ​ഗ് കാ​മ്പ​യി​നും ന​ട​ന്നി​രു​ന്നു. നി​ര​ക്കു​ക​ൾ മൂ​ന്നും നാ​ലും ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ച​ത്​ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. 15 ശ​ത​മാ​നം സ​ബ്സി​ഡി നി​ല​വി​ലു​ണ്ടെ​ങ്കി​ലും എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ല​ഭി​ച്ചി​രു​ന്നി​ല്ല. നി​ര​ക്കു​ക​ൾ കു​ത്ത​നെ വ​ർ​ധി​ച്ച​ത് പ​ല​ർ​ക്കും താ​ങ്ങാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തോ​ടെ വി​ദേ​ശി​ക​ളി​ൽ കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ ചി​ല​ർ കു​ടും​ബ​ങ്ങ​ളെ നാ​ട്ടി​ൽ അ​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഏ​താ​യാ​ലും വൈ​ദ്യു​തി ബി​ല്ലു​ക​ൾ​ക്ക് സ​ബ്സി​ഡി വ​ർ​ധി​പ്പി​ക്കാ​നും സ്വ​ദേ​ശി​ക​ൾ​ക്കൊ​പ്പം വി​ദേ​ശി​ക​ൾ​ക്കും ആ​നു​കൂ​ല്യം വ്യാ​പി​പ്പി​ക്കാ​നു​മു​ള്ള തീ​രു​മാ​നം പ​ര​ക്കെ സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്.

Tags:    
News Summary - Electricity bill subsidy to be increased up to 30 percent in summer months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.