മസ്കത്ത്: കഴുത്തിൽ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ലൈൻ ചുറ്റിപ്പിണഞ്ഞ് അവശനിലയിലായ പക്ഷിയെ പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷിച്ചു. ദയ്മാനിയത്ത് ഐലൻഡ്സ് നേച്ചർ റിസർവിലെ വന്യജീവി നിരീക്ഷകരാണ് പക്ഷിയെ രക്ഷിച്ചത്. കഴുത്തിൽ കുടുങ്ങിയിരുന്ന ലൈൻ നീക്കുകയും പിന്നീട് ആരോഗ്യനില പരിശോധിച്ച് വിട്ടയക്കുകയും ചെയ്തു. ജീവജാലങ്ങളുടെ മരണത്തിന് ഇടയാക്കാവുന്ന വസ്തുക്കൾ വലിച്ചെറിയരുതെന്നും സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ അവയുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും തയാറാകണമെന്നും പരിസ്ഥി അതോറിറ്റി അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.