മസ്കത്ത്: പാരമ്പര്യത്തനിമയിൽ അൽഫോൻസാമ്മയുടെ തിരുനാൾ ആചരിച്ച് ഗാലാ ഹോളി സ്പിരിറ്റ് കത്തോലിക്ക ദേവാലയം. കച്ചമുറി -ഞൊറിഞ്ഞുടുത്ത്, ചട്ട അണിഞ്ഞ്, കവണി പുതച്ചെത്തിയ കൊച്ചുമിടുക്കികളും, വെള്ള ജുബ്ബയും മുണ്ടും ധരിച്ചെത്തിയ കൊച്ചു മിടുക്കൻമാരും ദിനാചരണത്തിന് മാറ്റുകൂട്ടി. സീറോ മലബാർ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഒമ്പതു ദിവസത്തെ നൊവേനക്ക് ശേഷമാണ് നസ്രാണി പാരമ്പര്യത്തനിമയുടെ പുനരാവിഷ്കാരമൊരുക്കിയുള്ള തിരുനാൾ ആചരണം നടന്നത്. കഴിഞ്ഞ 18ന് ആയിരുന്നു കൊടിയേറ്റ്. തിരുനാൾ ദിവസം ആഘോഷമായ പരിശുദ്ധ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, ,സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരുന്നു.
1500ലധികം വിശ്വാസികൾ പങ്കെടുത്ത തിരുനാൾ തിരുകർമങ്ങൾക്ക് ഫാ.ജോർജുകുട്ടി പരുവനാനി, ഇടവക വികാരി ഫാ.വിൽസൻ റു മാവോ, സിറോ മലബാർ സഭയുടെ ഡയറക്ടർ ഫാ. ബിജോ കുടിലിൽ, ഫാ.തോമസ് ജോൺ, ഫാ. ജോൺ ചൊള്ളാനിക്കൽ എന്നിവർ കാർമികത്വം വഹിച്ചു. ആഘോഷങ്ങൾക്ക് ടിജി മാത്യു, ജിജോ കടന്തോട്ട്, ചാക്കോ കോന്നിക്കര, ടെസി ബാബു, സോണി ജോസഫ്, കെ.സി ജോബിൻ, ബിജു മാണി, മാർട്ടിൻ മുരിങ്ങവന, ലിജോ തിരുനിലം, തങ്കച്ചൻ, ഷൈൻ തോമസ്, റോബിൻ ജോർജ്, ജോളി ചാക്കോ, അമ്പി ജോർജ്, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.