മസ്കത്ത്: ഗ്രീസിലെ ഏതൻസിൽ നടന്ന അമ്പതാമത് ലോക നൃത്ത കോൺഗ്രസിൽ അതുല്യ പ്രകടനം കാഴ്ചവെച്ച് ഗൂബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ. യുനെസ്കോയുടെ ഒൗദ്യോഗിക പങ്കാളിയായ പാരിസ് ആസ്ഥാനമായ ഇൻറർനാഷനൽ ഡാൻസ് കൗൺസിൽ സി.െഎ.ഡിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോക നൃത്ത കോൺഗ്രസിൽ ഗൂബ്ര സ്കൂളിൽനിന്ന് രണ്ടു സംഘങ്ങളാണ് പെങ്കടുത്തത്. ആറാം ക്ലാസ് വിദ്യാർഥിനി അദിതി ഗുരുവും ഏഴാം ക്ലാസ് വിദ്യാർഥിനി മാൻവി ശങ്കറുമടങ്ങുന്ന സംഘം കഥക് നൃത്തം അവതരിപ്പിച്ചു. ജുമ്പാ ചക്രബർത്തിയാണ് നൃത്തസംവിധാനം നിർവഹിച്ചത്. സ്കൂളിലെ മുൻ വിദ്യാർഥികളായ ഖുഷി കിഷോർ, പവിത്ര രമേഷ്, രഷ്മി ഉമാശങ്കർ, അമിഷ പ്രകാശ്, അഷിമ പ്രകാശ്, അനന്യ അനന്തൻ, ജ്യോത്സന ഗണേഷ് എന്നിവരടങ്ങുന്ന സംഘം ഭരതനാട്യമാണ് അവതരിപ്പിച്ചത്.
പ്രമിള രമേഷ് ആണ് ഇത് ചിട്ടപ്പെടുത്തിയത്. അമ്പത് രാഷ്്ട്രങ്ങളിൽനിന്നുള്ള വിവിധ നൃത്തപരിപാടികൾ പരിപാടിയിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.