മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള  പുതിയ നിബന്ധന പ്രതിഷേധാർഹം

സ​ലാ​ല: വി​ദേ​ശ​ത്ത് മ​ര​ണ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ 48 മ​ണി​ക്കൂ​ര്‍ മു​േ​മ്പ അ​നു​മ​തി​യെ​ടു​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ കൈ​ര​ളി സ​ലാ​ല പ്ര​തി​ഷേ​ധി​ച്ചു. 
വി​ദേ​ശ​ത്ത് മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം  പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രു​ടെ​യും ആ​ത്​​മാ​ർ​ഥ​മാ​യ പ്ര​യ​ത്​​ന​വും സ​ഹ​ക​ര​ണ​വും കൊ​ണ്ടാ​ണ് ഇ​തു​വ​രെ നാ​ട്ടി​ലെ​ക്ക​യ​ച്ചി​രു​ന്ന​ത്. പു​തി​യ നി​യ​മം​മൂ​ലം പ​ല​ത​ര​ത്തി​ലു​ള്ള ക​ട​മ്പ​ക​ളും ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും ഉ​ട​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. മ​ര​ണ​പ്പെ​ട്ടാ​ല്‍പോ​ലും പ്ര​വാ​സി​ക്ക് നീ​തി​ല​ഭി​ക്കാ​ത്ത ഇ​ത്ത​രം ജ​ന​വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍ പി​ന്‍വ​ലി​ച്ച്​ കാ​ര്യ​ങ്ങ​ള്‍ പ​ഴ​യ​പ​ടി ആ​ക്ക​ണ​മെ​ന്നും കൈ​ര​ളി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കു​ള്ള ആ​ശ​ങ്ക ദൂ​രീ​ക​രി​ക്ക​ണ​മെ​ന്നും മൈ​ത്രി സ​ലാ​ല എ​ക്സി​ക്യൂ​ട്ടി​വ് ചേ​ർ​ന്ന്​ പ്ര​മേ​യം പാ​സാ​ക്കി. ഇ​ത്​ സം​ബ​ന്ധി​ച്ച്​ പ്ര​വാ​സി​കാ​ര്യ​മ​ന്ത്രി​ക്കും, സി.​എ​ൻ. ജ​യ​ദേ​വ​ൻ എം.​പി​ക്കും പ​രാ​തി ന​ൽ​കാ​നും  യോ​ഗം തീ​രു​മാ​നി​ച്ചു. 
അ​നി​ത്ത് കു​മാ​ർ ആ​ന്തു​പ​റ​ബി​ൽ, ച​ന്ദ്ര​ബാ​ബു ആ​ല​പ്പാ​ട്, ബൈ​ജു കൊ​ല്ലം, ഷെ​ഹ​നാ​സ് കോ​ട്ട​യം, രാ​ജീ​വ്കൊ​ല്ലം, സി​ബി നി​ഷാ​ദ് തൃ​ശൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ന​ട​ന്നു.
തും​റൈ​ത്ത്: പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ര​ണ്ടു​ ദി​വ​സം മു​േ​മ്പ അ​നു​മ​തി​യെ​ടു​ക്ക​ണ​മെ​ന്ന പു​തി​യ നി​ബ​ന്ധ​ന​യി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യി- ടി​സ പ്ര​സി​ഡ​ൻ​റ്​ റ​സ്സ​ൽ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.  മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്ക​ൽ വൈ​കി​പ്പി​ക്കാ​നും, ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളു​മു​ണ്ടാ​ക്കാ​നും മാ​ത്ര​മേ പു​തി​യ ഉ​ത്ത​ര​വ്​ കൊ​ണ്ട് പ്ര​യോ​ജ​ന​മു​ണ്ടാ​വു​ക​യു​ള്ളൂ. അ​തി​നാ​ൽ പു​തി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് കാ​ര്യ​ങ്ങ​ൾ പ​ഴ​യ പ​ടി​യാ​ക്കാ​ൻ  അ​ധി​കാ​രി​ക​ൾ ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - events oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.