മസ്കത്ത്: പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച അവബോധം വിദ്യാർഥികൾക്ക് പകർന്നുനൽകാൻ എൻവയൺമെൻറൽ സൊസൈറ്റി ഒാഫ് ഒമാെൻറ (ഇ.എസ്.ഒ) നേതൃത്വത്തിലുള്ള ബോധവത്കരണ പരിപാടിക്ക് തുടക്കമായി. ‘ഇക്കോളജിക്കൽ ഫുട്പ്രിൻറ്സ്’ എന്ന പേരിലുള്ള പരിപാടി പെട്രോളിയം ഡെവലപ്മെൻറ് ഒമാെൻറ സഹകരണത്തോടെയാണ് നടത്തുന്നത്. വളൻറിയർമാരുടെ സഹായത്തോടെ 21 സ്കൂളുകളിലായാണ് പരിപാടിക്ക് തുടക്കമായത്. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഒാരോ മനുഷ്യരുടെയും മോശം ശീലങ്ങളും പെരുമാറ്റങ്ങളും വിവരിക്കുന്ന പ്രസേൻറഷനാണ് ആദ്യത്തെ പരിപാടി. പരിസ്ഥിതിയെയും പരിസ്ഥിതി സമ്പത്തിനെയും എങ്ങനെ സംരക്ഷിക്കാം എന്നതടക്കം കാര്യങ്ങളും ഇൗ പ്രസേൻറഷനിലെ പ്രതിപാദ്യ വിഷയമാണ്. തുടർന്ന് വിദ്യാർഥികൾക്ക് പാഴ്വസ്തുക്കളിൽനിന്നുള്ള പുനരുൽപാദനത്തിെൻറ പാഠങ്ങളും പകർന്നുനൽകുന്നു.
തങ്ങളുടെ ഒാരോ പ്രവർത്തനങ്ങളും ചുറ്റമുള്ള ലോകത്തെ എങ്ങനെ ബാധിക്കുമെന്ന ബോധം വിദ്യാർഥികൾക്ക് പകർന്നുനൽകാൻ ഇതുവഴി സാധിക്കുമെന്ന് എൻവയൺമെൻറ് സൊസൈറ്റി ഒാഫ് ഒമാൻ എജുക്കേഷൻ കോഒാഡിനേറ്റർ ജവഹർ അൽ ഗാഫ്രി പറഞ്ഞു. ലോകത്തിെൻറ ഭാവി നിലനിൽപിേൻറതും സുരക്ഷിതത്വത്തിേൻറതും ആകണമെങ്കിൽ യുവതലമുറക്ക് പാരിസ്ഥിതിക അവബോധം പകർന്നുനൽകുക തന്നെ വേണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.