സലാല: രിസാല സ്റ്റഡി സർക്കിൾ സലാലയിൽ ‘കലാലയം’ എന്ന പേരിൽ സാംസ്കാരിക വേദി രൂപവത്കരിച്ചു. ഐ.സി.എഫ് ഹാളിൽ നടന്ന പരിപാടി കൈരളി ജനറൽ സെക്രട്ടറി സി. വിനയകുമാർ ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും സമൂഹത്തിലെ അരുതായ്മകള്ക്കെതിരെയുളള പോരാട്ടത്തിന് ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നാസിറുദ്ദീന്‍ സഖാഫി കോട്ടയം മുഖ്യപ്രഭാഷണം നടത്തി. അനസ് സഅദി, പി.ടി. യാസിർ, സുലൈമാന്‍ സഅദി, അശ്റഫ് ബാഖവി എന്നിവർ സംസാരിച്ചു. ലക്ഷ്മണന് (പ്രവാസി കൗണ്‍സിൽ) , ഉസ്മാൻ വാടാനപ്പള്ളി (പി.സി.എഫ്) എന്നിവർ സംസാരിച്ചു. ഖലം എന്നു പേരിട്ട ഉദ്ഘാടന പരിപാടിയിൽ ഗാനാലാപനം, കവിത പാരായണം, മാപ്പിളപ്പാട്ട്, പുസ്തക പരിചയം എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.