സലാല: അറബ് വനിതാ സംരംഭകരുടെ സമ്മേളനത്തിന് സലാലയിൽ വേദിയൊരുങ്ങുന്നു. ആഗസ്റ്റ് എട്ട് മുതൽ പത്തുവരെ റൊട്ടാന സലാല റിസോർട്ടിലാണ് സമ്മേളനം. ഇത് തുടർച്ചയായ രണ്ടാം വർഷമാണ് സമ്മേളനം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള കഴിവുതെളിയിച്ച വനിതാ സംരംഭകർ സമ്മേളനത്തിൽ പെങ്കടുക്കും. ഇവർ തങ്ങളുടെ വിജയകഥകൾ സദസ്സുമായി പങ്കുവെക്കും. ഇതിനകം ഗൾഫ്, അറബ്, ഏഷ്യ രാഷ്ട്രങ്ങളിൽനിന്നുള്ള 220 വനിതകൾ സമ്മേളനത്തിൽ പെങ്കടുക്കാൻ സന്നദ്ധത അറിയിച്ചതായി സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആദ്യ സമ്മേളനത്തിെൻറ വിജയവും പെങ്കടുത്തവരുടെ പ്രതികരണവുമാണ് രണ്ടാം വർഷവും സമ്മേളനം സംഘടിപ്പിക്കാൻ തങ്ങൾക്ക് പ്രേരണയായതെന്ന് സംഘാടക സമിതി ചെയർപേഴ്സൻ അംന ബിൻത് ഖാദിം അൽ അവാദി പറഞ്ഞു. ചെറുകിട, ഇടത്തരം വ്യവസായ പൊതുഅതോറിറ്റിയുടെയും ദോഫാർ ടൂറിസം ഡയറക്ടറേറ്റിെൻറയും പിന്തുണയിൽ നടക്കുന്ന സമ്മേളനത്തിെൻറ വിഷയം ‘ആഗോള സംരംഭകത്വത്തിലേക്കുള്ള ചുവടുവെപ്പ്’ എന്നതാണ്. സ്റ്റാർട്ട്അപ്പ് സംരംഭങ്ങൾക്ക് നൽകുന്ന പിന്തുണയിലൂടെ എങ്ങനെ സാമ്പത്തിക വികസനത്തിെൻറ ഭാഗമാകാം എന്നതും സ്റ്റാർട്ട്അപ്പുകളെ എങ്ങനെ വിജയകരമായ ബിസിനസ് മാതൃകയാക്കാം എന്നീ വിഷയങ്ങളും സമ്മേളനം ചർച്ച ചെയ്യുമെന്ന് അംന അൽ അവാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.