മസ്കത്ത്: വളാഞ്ചേരി ഒമാൻ കൂട്ടായ്മ രണ്ടാം വാർഷിക സംഗമവും ജനറൽ ബോഡിയും ബർക്കയിലെ ഫാം ഹൗസിൽ നടന്നു. വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകൻ അബ്ദുറഹ്മാൻ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മനുഷ്യരിൽ അടിസ്ഥാനപരമായുള്ള നന്മയെ നാടിെൻറ ക്ഷേമത്തിനും പുരോഗതിക്കുമായി ഉപയോഗപ്പെടുത്തുകയാണ് ഇത്തരം കൂട്ടായ്മകൾ ചെയ്യുന്നതെന്നും പ്രവാസികൾ നാടിനായി സഹിക്കുന്ന ത്യാഗം എന്നെന്നും ഓർമിക്കപ്പെടുമെന്നും മസ്ക്കത്തിൽ ഹ്രസ്വ സന്ദർശനത്തിെനത്തിയ അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടു വർഷത്തെ കൂട്ടായ്മ ഭാരവാഹികളുടെ െതരഞ്ഞെടുപ്പ് നടന്നു.
ഒ.കെ ജലീലിനെ പ്രസിഡൻറായും കെ.ടി ഇസ്മാഇൗലിനെ സെക്രട്ടറിയായും ഷബീൽ കരീമിനെ ട്രഷററായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: നാസർ പാറമ്മൽ, മുത്തു സലാല (വൈ.പ്രസി), സൈഫ് വളാഞ്ചേരി, സൈദാലിക്കുട്ടി അൽഖുവൈർ (ജോ.സെക്ര), ടി.പി കുഞ്ഞിമുഹമ്മദ് മാസ്റ്റർ ഇരിമ്പിളിയം, ഹഫ്സൽ, മനോജ്, സിദ്ദീഖ് കൊടുമുടി, പി.പി ഖാലിദ്, അർഷാദ്, അനസ്, റഫീഖ് അത്തിപ്പറ്റ, ജാഫർ വെങ്ങാട്, ഹാരിസ് മാസ്റ്റർ, അനസ് എന്നിവർ ആശംസപ്രസംഗം നടത്തി. കൂട്ടായ്മ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. യുവ ഗായകൻ മുഹ്സിൻ വളാഞ്ചേരി, ഒ.കെ. മുഹമ്മദലി, ആലിയ മർവ അബ്ദുള്ള എന്നിവർ ഗാനമാലപിച്ചു. സൈഫ് വളാഞ്ചേരി സ്വാഗതവും മുത്തു സലാല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.