സലാല: സലാലയിലെ ഏറ്റവും വലിയ കലാമത്സരത്തിന് മികവാർന്ന സമാപനം. 29 ഇനങ്ങളിലായി ആയിരത്തോളം വിദ്യാർഥികൾ മത്സരിച്ച, മൂന്നുമാസത്തോളം നീണ്ടുനിന്ന കലോത്സവത്തിനാണ് തിരശ്ശീല വീണത്. സമാപന ചടങ്ങിൽ സംവിധായകൻ ബ്ലെസി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഏഴിനങ്ങളിൽ മികച്ച പ്രകടനത്തോടെ 25 പോയൻറ് നേടിയ നന്ദന അനിലാണ് കലാതിലക പട്ടം നേടിയത്. സലാല ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ നന്ദന കോഴിക്കോട് സ്വദേശി അനിലിെൻറയും വൃന്ദയുടെയും മകളാണ്. സംവേദ് ഷാജി, ഇർഫാൻ നിഷ്താർ, ഗനഷ്യാം.ആർ.സാജു, വിസ്മയ മോഹൻ ദാസ്, പവിത്ര മനോജ്, തമന്ന നിഷ്താർ, ഹർഷ, അദ്വൈദ് മനോജ്, ദേവഞ്ജന സജീവ് എന്നിവർ ഉയർന്ന പോയേൻറാടെ ആദ്യ പത്തിൽ ഇടം നേടി. രചനാമത്സരങ്ങളിൽ വിജയം നേടിയ അഖില അനൂപ്, ദേവഞ്ജന സജീവ്, അഖില മാത്യൂസ്, അനാമിക ബാബുരാജ് എന്നിവർക്ക് രണ്ട് ഗ്രാം സ്വർണവും സമ്മാനമായി നൽകി. ഏഴ് ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ 463 ട്രോഫികളും സർട്ടിഫിക്കറ്റുകളുമാണ് വിതരണം ചെയ്തത്. ഈ വർഷം കഥാപ്രസംഗം, മോണോ ആക്ട് എന്നിവ കൂടി ഉൾപ്പെടുത്തിയിരുന്നതായി കോഒാഡിനേറ്റർ ഹേമ ഗംഗാധരനും കൺവീനർ ആർ.എം. ഉണ്ണിത്താനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.