മസ്കത്ത്: ലുലു ഗ്രൂപ് ഒമാൻ റമദാനിൽ സംഘടിപ്പിച്ച ‘ടുഗദർ ലെറ്റസ് ഗിവ്’ കാരുണ്യപ്രവർത്തന കാമ്പയിന് മികച്ച പ്രതികരണം. സാമൂഹികക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിപാടിയുടെ ഒൗദ്യോഗിക ഉദ്ഘാടനം മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി ശൈഖ് ഡോ. യഹ്യ ബിൻ മുഹമ്മദ് ബിൻ സാഹർ അൽ ഹിനായിയും ലുലു ഗ്രൂപ് ഒമാൻ ഇന്ത്യ ഡയറക്ടർ എ.വി അനന്തും ചേർന്നാണ് നിർവഹിച്ചത്. സമൂഹത്തിലെ ദുർബലർക്കും അശരണർക്കും പിന്തുണയേകുക ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി 20 റിയാലിെൻറ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ലുലു ഒൗട്ട്ലെറ്റുകളിൽ തുറന്ന കൗണ്ടറുകൾ വഴിയാണ് ഉപഭോക്താക്കളുടെ വിഹിതം ശേഖരിച്ചത്. ഇതിനൊപ്പം ലുലുവിെൻറ കൂടി വിഹിതം ചേർത്തുള്ള തുകക്കുള്ള സാധനങ്ങളുടെ ബോക്സുകളാണ് വിതരണം ചെയ്തത്. സാമൂഹികക്ഷേമ മന്ത്രാലയത്തിെൻറ നേരിട്ടുള്ള മേൽേനാട്ടത്തിലായിരുന്നു ഇവയുടെ വിതരണം. സമൂഹത്തിലെ അശരണർക്കും ദുർബലർക്കും തുണയാവുകയെന്ന ഗ്രൂപ്പിെൻറ നയത്തിെൻറ ഭാഗമായാണ് ഇൗ കാരുണ്യ പ്രവർത്തനം ആസൂത്രണം ചെയ്തതെന്ന് ലുലുഗ്രൂപ് വാർത്താക്കുറിപ്പിൽ അറിയിച്ചു. തങ്ങൾക്ക് ചുറ്റുമുള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഗ്രൂപ് പ്രതിജ്ഞാബദ്ധമാണ്. റമദാനിൽ കൂടുതൽ നന്മകളും കാരുണ്യ പ്രവർത്തനങ്ങളും നടത്താൻ ജനങ്ങൾക്ക് അവസരമൊരുക്കുന്നതായിരുന്നു ‘ടുഗദർ ലെറ്റസ് ഗിവ്’ കാമ്പയിൻ എന്നും എ.വി അനന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.