മസ്കത്ത്: ഒമാനിലെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ കോവിഡിെൻറ ഇന്ത്യൻ വകഭേദം അഥവ ഡെൽറ്റാ വൈറസിെൻറ വ്യാപനം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലേതിന് പുറമെ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങളും ഒമാനിൽ വ്യാപിക്കുന്നുണ്ട്.
ജനിതകമാറ്റം രോഗ വ്യാപനത്തിന് വഴിയൊരുക്കിയതായി ലബോറട്ടറി സ്പെഷലിസ്റ്റ് ആയ ഡോ.മുഹമ്മദ് ബിൻ സഈദ് അൽ തൗബി ഒമാൻ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യഥാർഥ വൈറസിനേക്കാൾ 60 ശതമാനം വേഗത്തിൽ ജനിതകമാറ്റം വന്ന വൈറസുകൾ വ്യാപിക്കും.
കോവിഡ് വ്യാപനത്തെ നിയന്ത്രിക്കുക വഴി കൂടുതൽ വകഭേദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറക്കാൻ സാധിക്കുമെന്നും അൽ തൗബി പറഞ്ഞു. കുട്ടികളിലെ രോഗവ്യാപനവും ശ്രദ്ധിക്കണം. ലക്ഷണങ്ങളൊന്നുമില്ലാത്ത ചില കുട്ടികൾക്ക് പിന്നീട് ശ്വസനപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇത് പിന്നീട് അവരുടെ രോഗപ്രതിരോധ ശേഷിയെ ബാധിക്കും.ഒമാനിൽ ഇത്തരത്തിലുള്ള അപൂർവമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അൽ തൗബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.