വിശ്വാസ് കുമാർ
മസ്കത്ത്: അവധി കഴിഞ്ഞ് മടങ്ങിയെത്തി തൊട്ടടുത്ത ദിവസം മരണപ്പെട്ട ആലപ്പുഴ സ്വദേശി വിശ്വാസ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മസ്കത്തിലെ ഗാലയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ചെങ്ങന്നൂരിനടുത്ത് ബുധനൂർ സ്വദേശി രാധാകൃഷ്ണൻ നായരുടെ മകനാണ് . ഒമാൻ മമ്മുട്ടി ഫാൻസ് വെൽഫെയർ അസോസിയേഷന്റെ സെക്രട്ടറിയായിരുന്ന വിശ്വാസ് കുമാറിന്റെ മരണ വാർത്ത സുഹൃത്തുക്കളിൽ ഏറെ നൊമ്പരം പടർത്തിയിരുന്നു.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സാമൂഹിക പ്രവർത്തകൻ ഇബ്രാഹിം ഒറ്റപ്പാലം മുൻകൈ എടുത്ത് വിവിധ സംഘടനകളുമായി ആലോചിച്ച ശേഷം ഫണ്ട് കണ്ടെത്തുകയായിരുന്നു.
കെ.എം.സി.സി, കൈരളി, റൂവി മലയാളി അസോസിയേഷൻ, മമ്മുട്ടി ഫാൻസ് വെൽഫെയർ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ കൂട്ടായ സഹായത്തടെയാണ് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.