മസ്കത്ത്: ഒമാനിലെ പ്രവാസജീവിതം അവസാനിപ്പിച്ച് മറ്റൊരു രാജ്യത്തേക്ക് പോകുന്ന സാമൂഹിക പ്രവർത്തകനും സേവ് ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയുമായ പ്രിട്ടോ സാമുവലിന് യാത്രയയപ്പു നൽകി. സേവ് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
കോവിഡ് മഹാമാരി സമയത്തും ശഹീൻ ചുഴലിക്കാറ്റ് വേളയിലും പ്രിട്ടോയുടെ നേതൃത്വത്തിൽ നടത്തിയ സാമൂഹിക സേവനത്തെ യോഗത്തിൽ സംസാരിച്ചവർ പ്രകീർത്തിച്ചു. പ്രിട്ടോവിനുള്ള ഉപഹാരം കൈമാറി. പ്രവാസജീവിതത്തിൽ ജനങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും നൽകിയ പിന്തുണക്കു പ്രിട്ടോ സാമുവൽ നന്ദി പറഞ്ഞു.
ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പെരുമ്പാവൂർ നിവാസികളുടെ സാംസ്കാരിക കൂട്ടായ്മയായ പെരുമ്പാവൂർ പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് നേടിയ അനീഷ് കടവിലിനെ അനുമോദിച്ചു. സേവ് ഒ.ഐ.സി.സി ഒമാൻ നാഷനൽ പ്രസിഡന്റ് കൂടിയായ അനീഷ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമാണ്. അനീഷിന് ലഭിച്ച അംഗീകാരം സാമൂഹിക പ്രവർത്തകർക്ക് പ്രോത്സാഹനമാണെന്നും കൂടുതൽ ആത്മാർഥമായി പ്രവർത്തിക്കാൻ അനീഷിന് പ്രചോദനമാകട്ടെ എന്നും ചടങ്ങിനെത്തിയവർ ആശംസിച്ചു. സ്വീകരണത്തിന് അനീഷ് കടവിൽ നന്ദി പറഞ്ഞു.
ഒ.ഐ.സി.സി ഒമാൻ മുൻ പ്രസിഡന്റും ലോക കേരള സഭ അംഗവുമായ സിദ്ദിഖ് ഹസൻ അനുമോദന പ്രഭാഷണം നടത്തി. സേവ് ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ജിജോ കടന്തോട്ട്, ട്രഷറർ സതീഷ് പട്ടുവം, നാഷനൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.