സഹം: സഹം സൂക്ക് റോഡിലെ അൽ ഫാർസി ബ്യുട്ടി പാർലറിലെ ജീവനക്കാരികളായ കൊല്ലം ഉളിയക്കോട് സ്വദേശിനി ഷെറിൻ രജസും അഞ്ച് സഹപ്രവർത്തകരും ഇൗ റമദാനിൽ ഇതുവരെ മുഴുവൻ നോമ്പും എടുത്തു. മുഴുവൻ നോമ്പും എടുക്കലാണ് ഇവരുടെ ലക്ഷ്യം. പ്രാർഥനക്ക് പതിന്മടങ്ങ് ഉത്തരം കിട്ടുന്ന ഈ വ്രതമാസത്തിൽ കോവിഡ് വ്യാപനം തടഞ്ഞ്ലോകത്തിെൻറ കൈവിട്ടുപോയ സമാധാനം തിരിച്ചുകിട്ടണമെന്ന ആഗ്രഹത്തോടെയാണ് തങ്ങൾ നോെമ്പടുത്ത് പ്രാർഥിക്കുന്നതെന്ന് പന്ത്രണ്ടു വർഷമായി ഒമാനിലുള്ള ഷെറിൻ പറയുന്നു.രേവതി പോളയത്തോട്, ടിൻറു കരുനാഗപ്പള്ളി, ശർമി തിരുവനന്തപുരം, രേഖ കടപ്പാക്കട, അജിത മൺട്രോ തുരുത്ത് എന്നിവരാണ് ഷെറിനൊപ്പം നോെമ്പടുക്കുന്നവർ. മുൻ വർഷങ്ങളിൽ അഞ്ചും ആറും നോമ്പുകൾ വരെ എടുത്തിരുന്ന ഇവർ ആദ്യമായാണ് മുഴുവനും എടുക്കാനുള്ള ഒരു തീരുമാനമെടുത്തത്.
അത്താഴത്തിന് എഴുന്നേൽക്കുേമ്പാൾ ഫ്രൂട്ട്സും ചെറിയ കേക്കും കട്ടൻചായയുമാണ് കഴിക്കുക. സമ്മൂസയും ഉള്ളി വടയും ഈന്തപ്പഴവും പഴവർഗങ്ങളും തരികഞ്ഞിയും ഒക്കെ ഉപയോഗിച്ചാണ് നോമ്പുതുറക്കാറുള്ളത്.കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ബ്യൂട്ടിപാർലർ അടച്ചിട്ടിരിക്കുകയാണ്. സ്ഥാപനം അടച്ചിട്ട മാസങ്ങളിലാണ് ഒറ്റപ്പെടൽ ശരിക്കും അനുഭവിച്ചത്. ഫ്ലാറ്റിനുള്ളിൽ ഒതുങ്ങിയ സമയങ്ങളിലെല്ലാം കെടുതിയിൽ നിന്നുള്ള മോചനത്തിനുള്ള പ്രാർഥന മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഇവർ പറയുന്നു. അതിനിടയിലാണ് റമദാൻ കടന്നെത്തുന്നത്. നോമ്പുതുറന്ന ശേഷം നമസ്കാരത്തിെൻറ ശരിയായ രൂപത്തിൽ അല്ലെങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞ് ഇവർ പ്രാർഥിക്കാറുമുണ്ട്. നോമ്പും പ്രാർത്ഥനയുംസ്വീകരിച്ച് അന്നംതരുന്ന നാടിനെയും കുടുംബം വസിക്കുന്ന നാടിനെയും മഹാമാരി കെടുതിയിൽ നിന്ന് മോചിപ്പിക്കണമേയെന്നാണ് പ്രാർഥിക്കാറുള്ളത്. സ്വദേശി വനിതയാണ് നമസ്കാരത്തിെൻറ രൂപം പഠിപ്പിച്ച് തന്നെതെന്ന് ഇവർ പറയുന്നു. ചൊല്ലേണ്ട കാര്യങ്ങൾ ഒന്നും അറിയില്ലെങ്കിലും ഞങ്ങളുടെ പ്രാർത്ഥന ദൈവം സ്വീകരിക്കുമെന്ന് ഈ ആറുപേരും ഉറച്ചു വിശ്വസിക്കുന്നു.ബ്യൂട്ടി പാർലറുകളുടെ ഒരു വർഷത്തെ കൂടിയ വരുമാനത്തിെൻറ നാളുകളാണ് കടന്നു പോകുന്നത്. രണ്ടു മാസത്തോളം തൊഴിൽ ഇടം അടച്ചിട്ടാൽ കാര്യങ്ങൾ പ്രയാസത്തിലാകും. നിരവധി ബ്യുട്ടീഷൻമാർ ഓരോ പ്രദേശത്തും പെട്ടുകിടക്കുന്നുണ്ട്. ഞങ്ങളുടെ സ്ഥാപന ഉടമ എല്ലാ സൗകര്യവും െചയ്തു തരുന്നുണ്ടെങ്കിലും മറ്റു സ്ഥലങ്ങളിൽ അങ്ങനെയല്ല അവസ്ഥയെന്ന് രേവതി പറയുന്നു. എല്ലാവരും വിവാഹിതരാണ്, ചിലരുടെ ഭർത്താക്കന്മാർ ഒമാനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.