പെരുന്നാൾ: 460 തടവുകാർക്ക്​ സുൽത്താൻ മാപ്പ്​ നൽകി

മസ്​കത്ത്​: ​ചെറിയ പെരുന്നാളിനോടനുബന്ധിച്ച്​ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ്​ രാജ്യത്തെ ജയിലുകളിൽ വിവിധ കേസുകളിൽ അകപ്പെട്ട്​ കഴിയുന്ന 460പേർക്ക്​ മാപ്പുനൽകി. തടവുകാരുടെ കുടുംബങ്ങളെ കണക്കിലെടുത്താണ്​ മാപ്പ്​ നൽകിയിരിക്കുന്നതെന്ന്​ ഒമാൻ വാർത്ത ഏജൻസി പത്രക്കുറിപ്പിൽ അറിയിച്ചു. എല്ലാ വർഷവും ചെറിയപെരുന്നാളിനോടനുബന്ധിച്ച്​ തടവുകാർക്ക്​ മാപ്പ്​ നൽകി വിട്ടയക്കാറുണ്ട്​. കഴിഞ്ഞ വർഷം 797തടവുകാരെയാണ്​ ഇത്തരത്തിൽ മോചിപ്പിച്ചത്​. ഇവരിൽ 301പേർ പ്രവാസികളടക്കമുള്ള വിദേശികളായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.