മസ്കത്ത്: കോവിഡ് ഫീൽഡ് ആശുപത്രിയിൽ ഇതുവരെ പ്രവേശിപ്പിച്ചത് 2529 രോഗികളെ. പ്രവർത്തനമാരംഭിച്ച 2020 ഒക്ടോബർ ആറ് മുതൽ ജൂലൈ അവസാനം വരെയാണ് ഇത്രയും രോഗികളെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രിയിലെ സീനിയർ കൺസൽട്ടൻറ് ഡോ. നബീൽ മുഹമ്മദ് അൽ ലവാത്തി പറഞ്ഞു.
രോഗവ്യാപനത്തിനനുസരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന േരാഗികളുടെ എണ്ണം ഏറിയും കുറഞ്ഞുമിരുന്നു. രോഗ വ്യാപനം കൂടിയ സമയങ്ങളിൽ പ്രതിദിനം 30 രോഗികളെ വരെ പ്രവേശിപ്പിക്കേണ്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. വ്യാപനം കുറഞ്ഞ സമയങ്ങളിൽ ഇത് രണ്ട് മുതൽ അഞ്ച് വരെ കുറഞ്ഞിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്കാളിത്തമാണ് പഴയ മസ്കത്ത് വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന കോവിഡ് ഫീൽഡ് ഹോസ്പിറ്റൽ വഹിക്കുന്നത്.
ആരോഗ്യമന്ത്രാലയം, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ ഒമാൻ പൊലീസ്, സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി, ഒമാൻ എയർപോർട്സ്, പി.ഡി.ഒ തുടങ്ങിയവ സംയുക്തമായാണ് ഫീൽഡ് ആശുപത്രി സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനഭാരം കുറക്കുകയും മറ്റ് രോഗികൾക്ക് സാധാരണ പോലെ ചികിത്സ ഉറപ്പാക്കുകയുമായിരുന്നു ഫീൽഡ് ആശുപത്രിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.