മസ്കത്ത്: നാഷണൽ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ ‘മാനിഫെസ്റ്റേഷൻ’ എന്നപേരിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. കോളജ് ഓഫ് എൻജിനീയറിങ് കാമ്പസിൽ ഫോട്ടോഗ്രഫി ക്ലബ് ‘കോംറ’ ആണ് പ്രദർശനം സംഘടിപ്പിച്ചത്.
സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ സാംസ്കാരിക അണ്ടർസെക്രട്ടറി സയ്യിദ് സഈദ് ബിൻ സുൽത്താൻ അൽ ബുസൈദിയുടെ മേൽനോട്ടത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
96 ഫോട്ടോഗ്രാഫർമാരിൽ നിന്നായി 343 എൻട്രികൾ ആയിരുന്നു ലഭിച്ചിരുന്നത്. അതിൽ 32 സൃഷ്ടികൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് എക്സിബിഷനിൽ പ്രദർശിപ്പിച്ചു. ഗാലിബ് അൽ ഹദാബി, അഹദ് അൽ അലവി, അൽ യഖ്ദാൻ അൽ ദർമാക്കി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.