മസ്കത്ത്: ദാഹിറ ഗവർണറേറ്റിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വിദേശികൾ മരിച്ചു. യമൻ വംശജരാണ് മരിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് ട്വിറ്ററിൽ അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് ഹംറ അൽ ദർവഅ് മേഖലയിലാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിെൻറ വിശദ വിവരങ്ങൾ അറിവായിട്ടില്ല. വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു. അമിതവേഗം ഒഴിവാക്കണം. ദീർഘദൂര യാത്രക്ക് മുമ്പ് ടയറുകൾ പരിശോധിച്ച് കാര്യക്ഷമത ഉറപ്പാക്കണമെന്നും പൊലീസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.