കോവിഡ്​: ഒമാനിൽ അഞ്ചു പേർ കൂടി മരിച്ചു

മസ്​കത്ത്​: ഒമാനിൽ കോവിഡ്​ ബാധിച്ച്​ അഞ്ചുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 562 ആയി. 181 പേർക്കാണ്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 82924 ആയി. 123 പേർക്ക്​ കൂടി രോഗം ഭേദമായി. 77550 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 61 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 462 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 158 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​. മസ്​കത്ത്​ ഗവർണറേറ്റിലാണ്​ ഇന്ന്​ പുതിയ രോഗികൾ ഏറ്റവും കൂടുതലുള്ളത്​. 76 പേർക്കാണ്​ ഇവിടെ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. സീബ്​ വിലായത്തിൽ 28 ഉം മസ്​കത്തിൽ 25 ഉം ബോഷറിൽ 11ഉം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 41 പേരുള്ള തെക്കൻ ബാത്തിന ഗവർണറേറ്റാണ്​ അടുത്ത സ്​ഥാനത്ത്​. ഇവിടെ ബർക്കയിൽ 27ഉം മുസന്നയിൽ 10ഉം രോഗികളുണ്ട്​. വടക്കൻ ബാത്തിനയിൽ 22 പേർക്കും ദാഖിലിയയിൽ 16 ഉം വടക്കൻ ശർഖിയയിൽ ഒമ്പതും തെക്കൻ ശർഖിയയിലും ദോഫാറിലും ആറുപേർക്ക്​ വീതവും ബുറൈമിയിൽ മൂന്ന്​ പേർക്കും ദാഹിറയിൽ രണ്ട്​ പേർക്കും കോവിഡ്​ സ്​ഥിരീകരിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT