മസ്കത്ത്: ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് വിമാനമില്ലാത്തതിനെ തുടർന്ന് പിഞ്ചുമ കനെ അവസാനമായി കാണാൻ കഴിയാത്ത ആന്ധ്ര സ്വദേശി പ്രവാസി സമൂഹത്തിെൻറ നൊമ്പരമായി. വിശാഖപട്ടണത്തുനിന്നുള്ള രവികുമാർ പൈലയുടെ മൂന്നു മാസം പ്രായമുള്ള മകനാണ് മരണപ്പെട്ടത്. നാട്ടിലെത്താൻ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രവികുമാർ കരഞ്ഞുപറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇരുരാജ്യത്തിനുമിടയിൽ വിമാന സർവിസുകൾ നിർത്തിവെച്ചത്.
െഎ.ടി പ്രഫഷനലായി ജോലി ചെയ്യുന്ന രവികുമാറിെൻറ ഏക മകനാണ് മരണപ്പെട്ടത്. സംസ്കാര ചടങ്ങുകൾക്കു മുമ്പാണ് എങ്ങനെയെങ്കിലും നാട്ടിലെത്താൻ സഹായിക്കണമെന്ന് രവികുമാർ ഇന്ത്യൻ എംബസി അധികൃതേരാടും ഇന്ത്യൻ സർക്കാറിനോടും ആവശ്യപ്പെട്ടത്. തിങ്കളാഴ്ച കാലിലും മുഖത്തും നീരുണ്ടായതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സ്കാനിങ്ങിന് നിർദേശിച്ചിരുന്നെങ്കിലും ബന്ധപ്പെട്ട ജോലിക്കാരൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പോയിരുന്നതിനാൽ നടന്നില്ല. ശ്വസന സംബന്ധമായ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് രാത്രിയോടെ കുട്ടി മരണപ്പെടുകയും ചെയ്തു.
വിമാന സർവിസുകൾ പുനരാരംഭിക്കുന്ന മുറക്ക് നാട്ടിലേക്ക് പോകണമെന്ന് രവികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.