മസ്കത്ത്: വേനലവധിയും ചെറിയ പെരുന്നാളും നാട്ടിൽ ചെലവഴിക്കാമെന്ന് കരുതുന്നവർ ക്ക് ഇരുട്ടടിയായി വിമാനടിക്കറ്റ് നിരക്കുകൾ ഉയരുന്നു. േമയ് പകുതി മുതൽ മസ്കത് തിൽനിന്ന് കേരളത്തിലേക്കുള്ള ഒമാൻ എയർ, എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്കു കൾ പുതിയ ഉയരങ്ങളിലെത്തിയിട്ടുണ്ട്. ഏപ്രിലിൽ കേരളത്തിൽനിന്ന് മസ്കത്തിലേക്കു ള്ള ടിക്കറ്റ് നിരക്കുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മുൻ വർഷങ്ങളിെലക്കാൾ ടിക്ക റ്റ് നിരക്കിൽ വർധന ദൃശ്യമാണെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
തിരക്കുള്ള സമയങ്ങളിൽ ടിക്കറ്റ് നിരക്കുകൾ ഉയർത്തുക എന്ന പതിവുരീതിക്കൊപ്പം ഇന്ധനവില കൂടിയതും വർധനക്ക് കാരണമാണ്. ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ മസ് കത്തിൽനിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുമുള്ള സർവിസുകൾ നിർത്തിയതും നിരക്ക് ഉയരാൻ വഴിയൊരുക്കിയിട്ടുണ്ട്. സാമ്പത്തിക ഞെരുക്കത്തിലുള്ള ജെറ്റ് എയർവേസ് കേരളത്തിലേക്കുള്ള സർവിസ് കഴിഞ്ഞ വർഷം അവസാനത്തോടെതന്നെ നിർത്തലാക്കിയിരുന്നു. എതിരാളി ഇല്ലാത്തത് മുൻനിർത്തിയുള്ള എയർ ഇന്ത്യ എക്സ്പ്രസിെൻറ നിരക്കുയർത്തൽ സാധാരണക്കാരായ പ്രവാസികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. സ്കൂളുകൾ അടക്കുന്നതോടെ േമയ് പകുതി മുതലാണ് ഒമാനിൽനിന്ന് പ്രവാസി കുടുംബങ്ങൾ വേനലവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോവുക. ഇൗ വർഷം ചെറിയ പെരുന്നാൾ ജൂൺ ആദ്യത്തിലാണ് വരുന്നത്. സാമ്പത്തിക ഞെരുക്കത്തിലുള്ള പലരും യാത്ര മാറ്റി വെക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.
ഒമാനിൽ ജോലിചെയ്യുന്നവരുടെ നാട്ടിലുള്ള നിരവധി കുടുംബങ്ങളാണ് ഏപ്രിൽ, േമയ് മാസങ്ങളിൽ ഒമാനിൽ ചെലവഴിക്കാൻ എത്താറുള്ളത്. നാട്ടിലെ കൊടുംചൂടും മറ്റും മുൻനിർത്തി ഇൗ വർഷം അവധിയാഘോഷിക്കാൻ എത്തുന്നവരുടെ എണ്ണം ഉയരുമെന്നാണ് കണക്കാക്കുന്നത്. നിരക്കുകളിലെ വർധനമൂലം ഇവരും പ്രയാസത്തിലാണ്. കൊച്ചിയിൽനിന്നും തിരിച്ചും ഇൻഡിഗോയിൽ ബുക്ക്ചെയ്ത പലർക്കും സർവിസ് റദ്ദാക്കിയതിനെത്തുടർന്ന് ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യേണ്ടിവന്നതിനാൽ ഉയർന്ന നിരക്ക് നൽകേണ്ടിവന്നു.
ഒമാൻ എയർ സർവിസ് റദ്ദാക്കൽ ഏപ്രിൽ അവസാനം വരെ തുടരും
മസ്കത്ത്: ബോയിങ് 737 മാക്സ് വിമാനങ്ങൾ നിലത്തിറക്കിയതിനെ തുടർന്ന് മാർച്ച് 19 മുതൽ തുടങ്ങിയ സർവിസ് റദ്ദാക്കൽ ഏപ്രിൽ അവസാനം വരെ തുടരുമെന്ന് ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ അറിയിച്ചു. സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയുടെ നിർദേശത്തെ തുടർന്നാണ് മാക്സ് വിമാനങ്ങളുടെ സർവിസ് അവസാനിപ്പിച്ചത്. ഇത്യോപ്യൻ വിമാന ദുരന്തത്തിെൻറ പശ്ചാത്തലത്തിലായിരുന്നു നടപടി. വിവിധ ദിവസങ്ങളിലെ ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈൻ, ബംഗളൂരു, മുംബൈ, ഗോവ, സലാല, റിയാദ്, ദുബൈ, ദോഹ, അമ്മാൻ, കറാച്ചി സർവിസുകളെയാണ് സർവിസ് റദ്ദാക്കൽ ബാധിക്കുക. ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് അടുത്ത സീറ്റ് ലഭ്യമായ വിമാനത്തിൽ റീബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ 24531111 എന്ന നമ്പറിൽ ബന്ധപ്പെടുകയോ വേണം.
കൊച്ചിയിൽനിന്ന് മസ്കത്തിലേക്ക് ഒരു വശത്തേക്ക് ഒമാൻ എയറിന് ഏപ്രിലിൽ ആദ്യ മൂന്നുദിവസം 34620 രൂപ നൽകണം. നാലിന് അത് അമ്പതിനായിരമായി ഉയരും. േമയ് ആദ്യത്തിൽ മാത്രമാണ് നിരക്കുകൾ നാലക്കത്തിലേക്ക് എത്തുക. കോഴിക്കോട്ടുനിന്ന് ഏപ്രിലിൽ 14700 രൂപ മുതൽ 35000 രൂപ വരെയാണ് നിരക്കുകൾ. ആഗസ്റ്റ് വരെ അഞ്ചക്കത്തിൽതന്നെയാണ് കോഴിക്കോട്ടുനിന്നുള്ള ഒമാൻ എയർ നിരക്കുകളുള്ളത്. തിരുവനന്തപുരത്ത് നിന്ന് 37000 രൂപ മുതൽ 59000 രൂപ വരെയും ഒമാൻ എയറിൽ നൽകണം.
എയർ ഇന്ത്യ എക്സ്പ്രസിൽ കൊച്ചിയിൽനിന്ന് 18900 രൂപ മുതൽ 27361 രൂപവരെയും കോഴിക്കോട്ടുനിന്ന് 14000 രൂപ മുതൽ 21000 രൂപവരെയും കണ്ണൂരിൽനിന്ന് 13000 മുതൽ 19000 രൂപ വരെയുമാണ് മസ്കത്തിലേക്കുള്ള ഏപ്രിലിലെ നിരക്കുകൾ. കുറഞ്ഞ നിരക്കുകൾ ഏതാനുംദിവസങ്ങളിൽ മാത്രമാണ് ലഭ്യമാകുന്നത്.
മസ്കത്തിൽനിന്ന് കൊച്ചിയിലേക്ക് 63 മുതൽ 148 റിയാൽവരെയാണ് ഒമാൻ എയറിെൻറ ഏപ്രിലിലെ നിരക്ക്. േമയ് 22 മുതൽ മൂന്നക്കത്തിലാണ് നിരക്കുകൾ. ജൂൺ ഒന്നിന് 271 റിയാലാകും. തൊട്ടടുത്ത ദിവസങ്ങളിൽ ഇത് 159 റിയാലായി കുറയും. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തിനും പൊതുവെ ഉയർന്ന നിരക്കുകളാണ് ഒമാൻ എയർ ഇൗടാക്കുന്നത്. േമയ് 24, 25, 28 തീയതികളിൽ 274 റിയാലും േമയ് 31ന് 319 റിയാലും നൽകണം. കോഴിക്കോടിനുള്ള ഒമാൻ എയർ നിരക്കുകൾ േമയ് 16 മുതൽ 90 റിയാലിന് മുകളിലാകും. േമയ് 30ന് 124 റിയാലാണ് നൽകേണ്ടത്.
എയർ ഇന്ത്യ എക്സ്പ്രസിൽ കൊച്ചിയിലേക്ക് േമയ് 16ന് യാത്ര ചെയ്യണമെങ്കിൽ 105 റിയാൽ നൽകണം. തുടർന്നുള്ള ദിവസങ്ങളിൽ അത് 177 റിയാൽ വരെയായി ഉയരുന്നുണ്ട്. കോഴിക്കോേട്ടക്ക് േമയ് 31െൻറ 158 റിയാലും കണ്ണൂരിന് േമയ് അവസാനത്തെ 142 റിയാലുമാണ് എയർ ഇന്ത്യ എക്സ്പ്രസിെൻറ ഉയർന്ന നിരക്ക്. ബജറ്റ് വിമാനക്കമ്പനിയായ േഗാ എയറിെൻറ സാന്നിധ്യമുള്ളതിനാൽ കണ്ണൂർ സെക്ടറിലെ നിരക്കുകളിൽ എക്സ്പ്രസ് വലിയ വർധന വരുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.