ഭ​വ​ന-​ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി ഡോ. ​ഖ​ൽ​ഫാ​ൻ സ​ഈ​ദ്​ അ​ൽ ഷു​വൈ​ലി ക​രാ​റി​ൽ ഒ​പ്പി​ടു​ന്നു

ഭക്ഷ്യ സുരക്ഷ: 20 ദശലക്ഷം റിയാലിന്‍റെ കരാറിൽ ഒപ്പുവെച്ചു

മ​സ്ക​ത്ത്​: ഭ​വ​ന-​ന​ഗ​രാ​സൂ​ത്ര​ണ മ​​ന്ത്രാ​ല​യം 20 ദ​ശ​ല​ക്ഷം റി​യാ​ലി​ന്‍റെ 11 ക​രാ​റു​ക​ളി​ൽ നി​ര​വ​ധി ക​മ്പ​നി​ക​ളു​മാ​യും സ്ഥാ​പ​ന​ങ്ങ​ളു​മാ​യും ഒ​പ്പു​വെ​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ​ക്കാ​യു​ള്ള അ​ഞ്ചും കാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള ആ​റ് ഭൂ​വി​നി​യോ​ഗ ക​രാ​റു​ക​ളി​ലു​മാ​ണ്​ ഒ​പ്പു​വെ​ച്ചി​ട്ടു​ള്ള​ത്. മാം​സം, മു​ട്ട, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, ഹൈ​ഡ്രോ​പോ​ണി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്കു​ള്ള ഉ​ൽ​പാ​ദ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ്​ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

വ​ട​ക്ക​ൻ ബാ​ത്തി​ന, ദാ​ഹി​റ, തെ​ക്ക​ൻ ബാ​ത്തി​ന, വ​ട​ക്ക​ൻ ശ​ർ​ഖി​യ, മു​സ​ന്ദം, തെ​ക്ക​ൻ ശ​ർ​ഖി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി​രി​ക്കും പ​ദ്ധ​തി സ്ഥാ​പി​ക്കു​ക. കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രി ഡോ. ​സൗ​ദ് ഹ​മൂ​ദ് അ​ൽ ഹ​ബ്സി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി ഡോ. ​ഖ​ൽ​ഫാ​ൻ സ​ഈ​ദ്​ അ​ൽ ഷു​വൈ​ലി​യും പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​ണ്​ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച​ത്. കോ​ഴി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​ക​ളും ക​രാ​റി​ൽ ഉ​​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​തു​പ്ര​കാ​രം ദാ​ഹി​റ​യി​ലെ ഇ​ബ്രി​യി​ൽ 70 ഏ​ക്ക​ർ സ്ഥ​ല​ത്ത് 9,00,000 റി​യാ​ൽ ചെ​ല​വി​ൽ പ്ര​തി​വ​ർ​ഷം 46 മി​ല്യ​ൺ കോ​ഴി മു​ട്ട​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ധ​ങ്കി​ൽ 250 ഏ​ക്ക​ർ വി​സ്തൃ​തി​യി​ൽ 1.5 മി​ല്യ​ൺ റി​യാ​ൽ ചെ​ല​വി​ൽ പ്ര​തി​വ​ർ​ഷം ആ​റു ദ​ശ​ല​ക്ഷം കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യും ന​ട​പ്പാ​ക്കും.

3,50,000 റി​യാ​ൽ ചെ​ല​വി​ൽ 105 ഏ​ക്ക​ർ സ്ഥ​ല​ത്ത് മു​സ​ന്ദ​​ത്തെ ഖ​സ​ബി​ൽ സം​രം​ഭ​ക​ർ​ക്കാ​യി ഒ​രു ഇ​ൻ​കു​ബേ​റ്റ​ർ (മു​ട്ട വി​രി​യി​ക്കു​ന്ന​തി​നു​ള്ള യ​ന്ത്രം) സ്ഥാ​പി​ക്കും. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ലെ സു​വൈ​ഖി​ൽ പ​ത്ത് ഏ​ക്ക​ർ സ്ഥ​ല​ത്ത് 1,00,000 റി​യാ​ൽ ചെ​ല​വി​ൽ ആ​ട് ഫാം ​സ്ഥാ​പി​ക്കും.

63,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ 1,20,000 റി​യാ​ൽ ചെ​ല​വി​ൽ ആ​ട് ഫാം, 90,000 ​റി​യാ​ൽ ചെ​ല​വി​ൽ പ​ത്ത് ഏ​ക്ക​ർ സ്ഥ​ല​ത്ത് പ​ഴം, പ​ച്ച​ക്ക​റി ഫാം ​എ​ന്നി​ങ്ങ​നെ ര​ണ്ട്​ പ​ദ്ധ​തി​ക​ളാ​ണ്​ ഇ​ബ്രി​യി​ൽ ന​ട​പ്പാ​ക്കു​ക. തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ ജ​ലാ​ൻ ബാ​നി ബു ​ഹ​സ​നി​ൽ 45,000 രൂ​പ ചെ​ല​വി​ൽ 20,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ കോ​ഴി ഫാ​മും ക​രാ​ർ പ്ര​കാ​രം ഒ​രു​ക്കും.

Tags:    
News Summary - Food Security: A contract worth 20 million riyals was signed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.