മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്നുമായെത്തിയ നാലുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ വിഭാഗമാണ് മൂന്നുപേരെ പിടികൂടുന്നത്. 20 കിലോയിലധികം ക്രിസ്റ്റൽ അനസ്തെറ്റിക്സും 17 കിലോ മോർഫിനും ഇവരിൽനിന്ന് കണ്ടെടുത്തു. ഏഷ്യൻ പൗരന്മാരാണ് പിടിയിലായത്. രാജ്യാന്തര സംഘങ്ങളുടെ സഹകരണത്തോടെ കടൽമാർഗം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്.
മറ്റൊരു സംഭവത്തിൽ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഒരാളെ പിടികൂടുന്നത്. ഇയാളുടെ പക്കലിൽനിന്ന് ക്രിസ്റ്റൽ, ഹഷീഷ്, വിവിധ സൈക്കോട്രോപിക് ഗുളികകൾ എന്നിവ പിടിച്ചെടുത്തു. രണ്ടു കേസുകളിലും പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.