മസ്‌കത്ത്: വരികളുടെ ആത്മാവിൽ ശ്രുതി ചേർത്ത് പാടുകയാണ് ഗായകൻ ഗണേഷ് സുന്ദരം. 'ആകാശം സൃഷ്ടിച്ചോനേ... ആഴിയുമൂഴിയും സൃഷ്ടിച്ചോനേ'. 'ജിബിരീൽ' എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം കേൾക്കുമ്പോൾ മനസ്സുകൾ പാട്ടിെൻറ പുതിയൊരു രാഗമധുരം നുണയും. 'അന്താരാഷ്്ട്ര അടുക്കള' എന്ന യൂട്യൂബ് ചാനലിനുവേണ്ടി പ്രശസ്ത സിനിമ സംവിധായകൻ ലാൽജോസ് റിലീസ് ചെയ്ത പുതിയ പെരുന്നാൾ പാട്ടിന് വലിയ സ്വീകാര്യതയാണ് ഇതിനകംതന്നെ ലഭിച്ചത്. സിനിമയിൽ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ഗണേഷ് സുന്ദരം പാടിയ പെരുന്നാൾ പാട്ടിന് ടി.എസ്. രാധാകൃഷ്ണാജി, കാവാലം ശ്രീകുമാർ തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരുടെ അഭിനന്ദനങ്ങൾ ലഭിച്ചുകഴിഞ്ഞു. ആലപ്പി രംഗനാഥ് മാഷിെൻറ ശിഷ്യൻ അരുണാണ് ഈണം പകർന്നിരിക്കുന്നത്.
ഗാനരചയിതാവ് ബൽറാം ഏറ്റിക്കരയാണ് പാട്ടെഴുതിയത്. സിനിമയിലും ആകാശവാണിയിലും ആൽബങ്ങളിലും മറ്റുമായി നിരവധി ഗാനങ്ങൾ എഴുതിയിട്ടുള്ള ബൽറാം ആദ്യമായാണ് ഒരു പെരുന്നാൾ പാട്ടിന് വരികളെഴുതുന്നത്. ഹാർമോണിയം വാദകൻ ജെ.പി. ചങ്ങനാശ്ശേരിയാണ് ഗാനത്തിന് പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത്. ഗാനസംഗീതത്തിന് അലങ്കാരത്തിലൂടെ ഒരു അറബിക് സൗന്ദര്യം കൊണ്ടുവന്നിരിക്കുകയാണ് ജെ.പി. മഹാമാരിയുടെ പരീക്ഷണകാലത്ത് വളരെ ശുഭപ്രതീക്ഷ പകരുന്ന വരികളും സംഗീതവുമാണ് ജിബിരീലെന്ന് ശ്രുതി ഓർക്കസ്ട്ര സ്ഥാപകൻ എ.ആർ. രഘുനാഥ് അഭിപ്രായപ്പെടുന്നു.
ഗൾഫ് നാടുകളിൽ പുതിയ പാട്ടിന് വലിയ പ്രചാരം ലഭിക്കുന്നുണ്ട്. ഭക്തിസാന്ദ്രമായ ഗാനങ്ങൾ ഭൂതകാലത്തിെൻറ ആറടിമണ്ണിൽ മറഞ്ഞിട്ടില്ലെന്ന് ഉദ്ഘോഷിക്കുന്നു ഈ ഗാനമെന്ന് ഒമാനിലെ മാധ്യമപ്രവർത്തകൻ കബീർ യൂസുഫ് പറഞ്ഞു. കോട്ടയത്ത് ഡി.ഡി.എം സ്റ്റുഡിയോയിലെ ഡി. ജയദേവനാണ് ഗാനത്തിെൻറ റെക്കോഡിങ്ങും മിക്സിങ്ങുമെല്ലാം നിർവഹിച്ചത്. ക്രിയേറ്റിവ് ഡിസൈൻ സാനു സെബാസ്റ്റ്യനാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.