മസ്കത്ത്: രാജ്യത്തിെൻറ ബജറ്റ് കമ്മി വർധിച്ചു. വർഷത്തിെൻറ ആദ്യ പകുതിയിൽ 826.5 ദശലക്ഷം റിയാലാണ് കമ്മി. കഴിഞ്ഞ വർഷം സമാന കാലയളവിൽ ഇത് 660.6 ദശലക്ഷം റിയാൽ ആയിരുന്നെന്ന് ദേശീയ സ്ഥിതിവിവരകേന്ദ്രം പുറത്തുവിട്ട റിപ്പോർട്ട് കാണിക്കുന്നു. എണ്ണവിലയിടിവിനെ തുടർന്ന് രാജ്യത്തിെൻറ മൊത്ത വരുമാനത്തിൽ 12.4 ശതമാനം ഇടിവുണ്ട്. ജൂൺ അവസാനം വരെ 4.83 ശതകോടി റിയാലാണ് ആകെ വരുമാനം. എണ്ണയിൽനിന്നുള്ള വരുമാനം 16.3 ശതമാനം കുറഞ്ഞ് 2.57 ശതകോടിയായി. കഴിഞ്ഞ വർഷം ഇത് 3.07 ശതകോടിയായിരുന്നു. പ്രകൃതിവാതകത്തിൽനിന്നുള്ള വരുമാനത്തിൽ 21.2 ശതമാനത്തിെൻറ കുറവുണ്ട്. കസ്റ്റംസ്, കോർപറേറ്റ് വരുമാന നികുതികളിൽനിന്ന് യഥാക്രമം 83.8 ദശലക്ഷം റിയാലും 350.9 ദശലക്ഷം റിയാലും വരുമാനമായി ലഭിച്ചു. മൂലധനത്തിൽനിന്നുള്ള വരുമാനത്തിൽ 52.3 ശതമാനത്തിെൻറ കുറവുണ്ട്.
കർശനമായ ചെലവുചുരുക്കൽ നയങ്ങളുടെ ഫലമായി പൊതുചെലവിലും കുറവുണ്ട്. 5.65 ശതകോടി റിയാലാണ് ആദ്യ പകുതിയിലെ മൊത്തം പൊതുചെലവ്. കഴിഞ്ഞ വർഷത്തേതിനേക്കാൾ 8.4 ശതമാനത്തിെൻറ കുറവാണ് പൊതുചെലവിലുണ്ടായത്.
കഴിഞ്ഞ വർഷം രാജ്യത്തിെൻറ ബജറ്റ് കമ്മി 2.65 ശതകോടി റിയാലാണ്. മൊത്ത വരുമാനം 10.41 ശതകോടി റിയാലും മൊത്തം പൊതുചെലവ് 13.06 ശതകോടി റിയാലുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.