മസ്കത്ത്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചും കാഷ് എക്സ്പ്രസുമായി ചേർന്ന് ഓൺലൈൻ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഒമാൻ ദേശീയ ദിനത്തിെൻറ ഭാഗമായി ഒക്ടോബർ 22 മുതൽ നവംബർ 15 വരെയാണ് മത്സരം. മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. ഒന്നാമത്തെ വിഭാഗത്തിൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഒമാൻ ദേശീയദിനം എന്നതാണ് വിഷയം. 10 മുതൽ 14 വയസ്സുവരെയുള്ള രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് ഒമാെൻറ പൈതൃകം എന്നതാണ് വിഷയം.
15 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് മൂന്നാമത്തെ വിഭാഗത്തിലും മത്സരിക്കാം. വിഷൻ ഒാഫ് ഒമാൻ 2040 എന്നതാണ് മൂന്നാമത്തെ വിഭാഗത്തിെൻറ വിഷയം. രചനകൾ business@globalmoneyexchnage.net എന്ന വിലാസത്തിൽ അയക്കണം. ഓരോ വിഭാഗത്തിൽനിന്നും തിരഞ്ഞെടുക്കുന്ന മൂന്നു പേർക്ക് ആകർഷക സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും. ഒമാനിൽ സ്ഥിരതാമസക്കാരായവർക്ക് മത്സരത്തിൽ പെങ്കടുക്കാം. നിങ്ങളുടെ രചനകൾ എ4 വലുപ്പത്തിലായിരിക്കണം. ഓരോ വിഭാഗത്തിൽനിന്നും തിരഞ്ഞെടുക്കുന്ന 10 രചനകൾ ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും. വിധികർത്താക്കളുടെ മാർക്കിനൊപ്പം ഫേസ്ബുക്ക് വോട്ടിങ്ങിെൻറ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ വിജയികളെ തിരഞ്ഞെടുക്കുക. വിവരങ്ങൾക്ക് 99838325 എന്ന നമ്പറിൽ വിളിക്കുകയോ ഗ്ലോബൽ മണി എക്സ്ചേഞ്ച് ഒമാൻ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുകയോ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.