മസ്​കത്തിൽ നിന്ന്​ കേരളത്തിലേക്ക്​ സർവീസ്​ പ്രഖ്യാപിച്ച്​ ഗോ എയറും

മസ്​കത്ത്​: എയർ ബബിൾ ധാരണ പ്രകാരം മസ്​കത്തിൽ നിന്ന്​ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക്​ സർവീസ്​ പ്രഖ്യാപിച്ച്​ ബജറ്റ്​ വിമാന കമ്പനിയായ ഗോ എയറും. ഒമാൻ എയറിനും സലാം എയറിനും എയർ ഇന്ത്യക്കും ഇൻഡിഗോക്കും പിന്നാലെയാണ്​ ഗോ എയർ സർവീസ്​ പ്രഖ്യാപിച്ചത്​.


കേരളത്തിൽ കൊച്ചിയിലേക്കും കണ്ണൂരിലേക്കുമാണ്​ സർവീസ്​. കൂടാതെ മുംബൈയിലേക്കും ദൽഹിയിലേക്കും വിമാനങ്ങളുണ്ട്​. ഒക്​ടോബർ 15 മുതൽ സർവീസ്​ തുടങ്ങും. മുംബൈയിലേക്കും ദൽഹിയിലേക്കും വ്യാഴാഴ്​ചകളിലാണ്​ വിമാനങ്ങൾ. കൊച്ചിയിലേക്ക്​ വെള്ളിയാഴ്​ചയും ഞായറാഴ്​ചയും കണ്ണൂരിന്​ വ്യാഴാഴ്​ചയും ശനിയാഴ്​ചയുമാണ്​ സർവീസ്​. കൊച്ചിയിലേക്കുള്ള ആദ്യ സർവീസ്​ ഒക്​ടോബർ 18 ഞായറാഴ്​ചയും കണ്ണൂരിലേക്കുള്ളത്​ ഒക്​ടോബർ 22നുമാണ്​. കോവിഡ്​ വ്യാപനത്തിന്​ മുമ്പ്​ മസ്​കത്തിൽ നിന്ന്​ കണ്ണൂരിന്​ ഗോ എയർ സർവീസ്​ നടത്തിയിരുന്നു. ബജറ്റ്​ വിമാന കമ്പനിയായ ഇൻഡിഗോ ദൽഹി, ലഖ്​നൗ, മുംബൈ, ഹൈദരാബാദ്​, കൊച്ചിൻ, ചെന്നൈ എന്നിവിടങ്ങളിലേക്ക്​ മസ്​കത്തിൽ നിന്ന്​ സർവീസ്​ ആരംഭിച്ചിട്ടുണ്ട്​.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT