മസ്കത്ത്: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയവുമായി ഇന്ത്യൻ സ്കൂൾ ഗൂബ്ര. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി പരീക്ഷ എഴുതിയ 140 വിദ്യാർഥികളും വിജയിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അഭിനന്ദിച്ചു.
സയൻസ് സ്ട്രീമിൽ പരീക്ഷ എഴുതിയ 82 വിദ്യാർഥികളിൽ 44 ശതമാനം പേരും 90 ശതമാനവും അതിൽ കൂടുതലും സ്കോർ ചെയ്താണ് വിജയിച്ചത്. 77 ശതമാനം വിദ്യാർഥികൾ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് സ്വന്തമാക്കി. ഒരു വിദ്യാർഥിയും 64 ശതമാനത്തിന് താഴെ സ്കോർ ചെയ്തിട്ടില്ല എന്നതും ശ്രേദ്ധയമാണെന്ന് അധികൃതർ അറിയിച്ചു. ക്ലാസ് ശരാശരി 86.24 ശതമാനമാണ്.
കോമേഴ്സ് സ്ട്രീമിൽ പരീക്ഷയെഴുതിയ 45 വിദ്യാർഥികളിൽ, നാലിലൊന്ന് പേരും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 56 ശതമാനം വിദ്യാർഥികൾ 80 ശതമാനവും അതിൽ കൂടുതലും സ്കോർ ചെയ്തു. ക്ലാസ് ശരാശരി 80.22 ശതമാനം.
ഹ്യുമാനിറ്റീസ് സ്ട്രീമിൽ 40 ശതമാനം വിദ്യാർഥികൾ 90ഉം അതിനുമുകളിലും മാർക്ക് നേടി. 85 ശതമാനം വിദ്യാർഥികൾ 80 ശതമാനത്തിന് മുകളിലും മാർക്ക് സ്വന്തമാക്കി. ക്ലാസ് ശരാശരി 85.65 ശതമാനമാണ്. 13 വിദ്യാർഥികളായിരുന്നു ഹ്യുമാനിറ്റീസ് സ്ട്രീമിൽ പരീക്ഷ എഴുതിയിരുന്നത്.
ധ്രുവൻ ജ്ഞാനദണ്ഡയുതപാണി (98.6 ശതമാനം), പല്ലക്ക് മനീഷ് ധബാലിയ (97 ശതമാനം), അലൻ സജി, രെഹാൻ ഷാനവാസ്, ഷോൺ റോബി (95.8 ശതമാനം) എന്നിവരാണ് സയൻസ് വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ വിദ്യാർഥികൾ.
കോമേഴ്സ് ടോപ്പർമാർ: 1. മെലീന നതാഷ ഗോവസ് (96.4 ശതമാനം) 2. ആരതി സജീവ് (93 ശതമാനം), 3. ഷോൺ രായപ്പ (92.8 ശതമാനം).
ഹ്യുമാനിറ്റീസ് ടോപ്പർമാർ: 1. താന ആയിഷ (96.6 ശതമാനം), 2. സൈനബ് ഹുസൈൻ (95.4 ശതമാനം) 3. യഹ്യ ജമാൽ മുഹിയിദ്ദീൻ അൽവേ (95 ശതമാനം).
വിവിധ വിഷയങ്ങളിൽ നൂറ് ശതമാനം മാർക്ക് നേടിയവർ: സൈക്കോളജി - അലീന അനീഷ് മെലിന നതാഷ ഗോവസ്, താനാ ആയിഷ, കമ്പ്യൂട്ടർ സയൻസ്-അലൻ സജി, ഹർഷിണി അൻപഴകൻ, റെഹാൻ ഷാനവാസ്, രസതന്ത്രം-ധ്രുവൻ ജ്ഞാനദണ്ഡയുതപാണി, അലൻ സജി, ഇൻഫർമാറ്റിക്സ് പ്രാക്ടിസ്- പ്രിയങ്ക ലക്ഷ്മൺ ഉമാ മഹേഷ്, ലിയ എലിസബത്ത് റെനി.
വിവിധ വിഷയങ്ങളിൽ ഉന്നത മാർക്ക് നേടിയവർ: ധ്രുവൻ ജ്ഞാനദയുതപാണി (ഗണിതം, ഫിസിക്സ്), ഐമി ഐസക്, അനൗഷ്ക സഞ്ജീവ് മാധവി, ഇറ ഭരദ്വാജ്, ഇഷാന രാജേഷ് പൈ ഫൊണ്ടേക്കർ (ഇംഗ്ലീഷ്), ഹന ഇർഷാദി (എൻജിനീയറിങ് ഗ്രാഫിക്സ്), സൈനബ് ഹുസൈൻ (എന്റർപ്രണർഷിപ്), അങ്കിത അനിൽ, നേഹ സാംസൺ, വിജയ് രാജേന്ദ്രൻ (അക്കൗണ്ടൻസി), താന ആയിഷ, യഹ്യ ജമാൽ മുഹിയിദ്ദീൻ ആൽവേ, സൈനബ് ഹുസൈൻ (സോഷ്യോളജി), അമ്മതണ്ട കാരിസ ബൊപ്പണ്ണ (മാർക്കറ്റിങ്), അർഷിയ അക്തർ കമൽ (പെയിന്റിങ്), ആൽവിൻ കല്ലേലി ജോസ് (ഇക്കണോമിക്സ്), മെലീന നതാഷ ഗോവ്യാസ് (ബിസിനസ് സ്റ്റഡീസ്), ഐദാഫി ഉപ്പൽ, ഐമി ഐസക്, ആനന്ദിത ഷാജി, തബിത തോമസ് (ബയോളജി), ഐദാഫി ഉപ്പൽ (ഫിസിക്കൽ എജുക്കേഷൻ).
മസ്കത്ത്: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ തിളക്കമാർന്ന വിജയങ്ങൾ സ്വന്തമാക്കി ഇന്ത്യൻ സ്കൂൾ വാദികബീർ. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയുടെ ഫലമാണ് ഉന്നത വിജയങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. എല്ലാവരെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അഭിനന്ദിച്ചു.
സ്കൂൾ ടോപ്പർമാർ: 1. ഷാൻ ഷെതൽ വോറ (98.6 ശതമാനം), 2. ആയിഷ നൈമഹമ്മദ് പതിവാല (96.6 ശതമാനം), 3. സുധീർ മഗേഷ് (95.8 ശതമാനം). കോമേഴ്സ് ടോപ്പർമാർ: 1. ഖുഷി ദിലീപ്കുമാർ ദേരായി (94.8 ശതമാനം), 2. അഥീന സെജു (93.8 ശതമാനം), 3. ബ്രിജേഷ് കാര ഷിങ്കഡിയ (93.4 ശതമാനം).
വിവിധ വിഷയങ്ങളിൽ നൂറു ശതമാനം വിജയം നേടിയവർ: ഇംഗ്ലീഷ്-ശ്രേയ സുഭാഷ്, ബെനിറ്റ റേച്ചൽ നവീൻ. ഗണിതശാസ്ത്രം, കെമിസ്ട്രി- ഷാൻ ഷെതൽ വോറ. സൈക്കോളജി-മീനാക്ഷി പ്രമോദ്, ഡാരൻ ലൂയിസ്, നേഹ അന്ന ടോം, സഞ്ജന വിജയൻ, അനഘ സുഷ നായർ, കമ്പ്യൂട്ടർ സയൻസ്: സുധീർ മഗേഷ്, ഇൻഫോർമാറ്റിക്സ് പ്രാക്ടിസ്-അദ്നാൻ ആമിർ മർച്ചന്റ്, അന്ന മരിയ ജോസ്.
വിവിധ വിഷയങ്ങളിൽ മികച്ച വിജയം നേടിയവർ: ഫിസിക്സ്-ഷാൻ ഷെതൽ വോറ. ബയോളജി-അലീന ഷൈനു, മഹേക് ഹിമാൻഷു പോരേച. എൻജിനിയറിങ് ഗ്രാഫിക്സ്-പ്രണവ് ജോയിസ്, ശ്രേയ അരുൺ സാവന്ത്, മുഹ്സിൻ റഹിം. അക്കൗണ്ടൻസി- അതുല്യ പാർവതി മനോജ്കുമാർ. ബിസിനസ് സ്റ്റഡീസ്-അധീന സെജു. അക്കൗണ്ടൻസി- ഖുഷി ദിലീപ് കുമാർ ദേരയ്. മാർക്കറ്റിങ് -സ്നേഹ മനോജ്. അപ്ലൈഡ് മാത്തമാറ്റിക്സ്- ഖുഷി ദിലീപ്കുമാർ ദേരയ്. ഫിസിക്കൽ എജുക്കേഷൻ -മുഹമ്മദ് അലി, ഖദീജ മുഹമ്മദ് ഹബീബ് മോരിവാല.
മസ്കത്ത്: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയവുമായി ഇന്ത്യൻ സ്കൂൾ ഗൂബ്ര. 215 വിദ്യാർഥികളാണ് ഇവിടെനിന്ന് പരീക്ഷ എഴുതിയത്. 47 ശതമാനം വിദ്യാർഥികൾ 90 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടി. 78 ശതമാനം വിദ്യാർഥികൾ 80 ശതമാനത്തിന് മുകളിലും സ്കോർ ചെയ്തു.
99 ശതമാനം സ്കോറോടെ ഗീതിക മനോജ് നമ്പ്യാർ, വേദിക ഛബ്ര എന്നിവർ ഒന്നാം സ്ഥാനത്തെത്തി. 98.4 ശതമാനം മാർക്കുമായി ധവൽ ഗൗഡർ രണ്ടാം സ്ഥാനവും പ്രണമ്യ, സബ്യസാചി ചൗധരി, സഞ്ജന കുഴിവയലിൽ പ്രവീൺ എന്നിവർ യഥാക്രമം മൂന്നാം സ്ഥാനവും പങ്കിട്ടു.
വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയവർ: ഗണിതശാസ്ത്രം- അഭിനവ് ഗണേഷ് കുമാർ, അൻഷുമാൻ ഉദയ് സോണി, അഥർവ് രാഹുൽ ദെഹേദ്കർ, ഗീതിക മനോജ് നമ്പ്യാർ, കവിൻ ചന്ദർ പ്രേം ചന്ദർ, കൃഷ്ണ സിങ് നേഗി, റിയ പഹുജ, സബ്യസാചി ചൗധരി, സ്നേഹ പൈക്കാട്ടുകാവിൽ, വിസ്മയ അജിത്കുമാർ മീര, വേദിക ഛബ്ര. സംസ്കൃതം- അശുതോഷ് ഹേമന്ത് നായിക്, ധവൽ ഗൗഡർ, ഫലക് കൽപേഷ് ഭിന്ദേ, ഗീതിക മനോജ് നമ്പ്യാർ, മൃണാലി പരാശേർ, പ്രണമ്യ, റോഷ്നി രാമാനന്ദ പ്രഭു, സബ്യസാചി ചൗധരി, സഞ്ജന കുഴിവയലിൽ പ്രവീൺ, വൃന്ദ കേതൻ വാസ.
ഫ്രഞ്ച്- റാൻസ്ലി ഡികുൻഹ, വേദിക ഛബ്ര. മലയാളം- പവിത്ര നായർ, സിദ്ധാർഥ് പ്രഭാകർ, സോഷ്യൽ സയൻസ് -ധവൽ ഗൗഡർ.
വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ പ്രിൻസിപ്പൽ പാപ്രി ഘോഷും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും അനുമോദിച്ചു. അധ്യാപകരുടെ പ്രയത്നത്തെയും വിദ്യാർഥികളിലെ മികവ് പുറത്തെടുക്കാൻ രക്ഷിതാക്കൾ വഹിച്ച പങ്കിനെയും അവർ അഭിനന്ദിച്ചു.
മസ്കത്ത്: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ മികച്ച വിജയവുമായി ഇന്ത്യൻ സ്കൂൾ വാദികബീർ. സ്കൂൾ ടോപ്പർമാർ: 1. അമൻ ഇക്ബാൽ (98.6 ശതമാനം) 2. ടാർൻജോട്ട് കൗർ (97.2 ശതമാനം) 3. അംഗത്ത് വിനോദ് കുമാർ (96.6 ശതമാനം)
വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയവർ: മലയാളം- നേഹ സന്തോഷ് തറയിൽ. ഫ്രഞ്ച്, സ്റ്റാൻഡേർഡ് മാത്തമറ്റിക്സ്-തൻവീർ രാജേന്ദ്ര ജോഗ്. സ്റ്റാൻഡേർഡ് മാത്തമറ്റിക്സ്- നിനാദ് രാഗവേന്ദ്രബാജി ജോഷി, തൻവീർ രാജേന്ദ്ര ജോഗ്. സോഷ്യൽ സയൻസ്- അമൻ ഇഖ്ബാൽ, സൊഹം ബാലകൃഷ്ണ ദൂബെ. സയൻസ്- അമൽ ഇക്ബാൽ.
വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ: ജോയൽ ജൂലിയൻ (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പെയ്ന്റിങ്), ദിവ്യ പുരക്കയാസ്ത (ബേസിക് മാത്തമാറ്റിക്സ്), തരൻ ജോത്ത് കൗർ, ആൻ സലിൻ ചിറമ്മൽ ജിജി, തനിഷ്ക വിക്രം സാമ്പരേ (ഹിന്ദി), ആന്യ മിശ്ര (ഇംഗ്ലീഷ്).
മബേല: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം സ്വന്തമാക്കി മബേല ഇന്ത്യൻ സ്കൂൾ. 205 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 98.4 ശതമാനം മാർക്കുനേടി രാഹുൽ ഇളമാരൻ കരികാലൻ, നവനീത് ഗോപാലൻ എന്നിവർ അഭിമാന താരങ്ങളായി. 97.6 ശതമാനം മാർക്കോടെ എമ്മ വെസ്ലി രണ്ടാം സ്ഥാനം നേടിയപ്പോൾ പുഷ്പക് മഹേഷ് മാലി, അൻസൽ സെയ്തലി എന്നിവർ 97.4 ശതമാനം മാർക്കു നേടി മൂന്നാംസ്ഥാനവും പങ്കിട്ടു. പരീക്ഷ എഴുതിയ 61 വിദ്യാർഥികൾ 90 ശതമാനത്തിനു മുകളിൽ മാർക്കു നേടിയപ്പോൾ 144 വിദ്യാർഥികൾ ഡിസ്റ്റിങ്ഷനോടെ വിജയ സ്വന്തമാക്കുകയും ചെയ്തു.
വിവിധ വിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടിയവർ: ഇംഗ്ലീഷ് -സന പർവീൺ (97 മാർക്ക്). മലയാളം- ഏയ്ഞ്ചൽ സാറാ ബിജു, അനസൽ സെയ്തലി, ക്രിസ്റ്റി ജോസഫ്, ഹനോക് ചാക്കോ ബിനു, ജിസ്നി മറിയ, അക്ഷയ് അനിൽകുമാർ, എഡ്ന ഷിബു, ലിമ്ന മെൽബിൻ, മിത്ര അന്ന ജിൻസ്(100 മാർക്ക്). ഹിന്ദി- രാഹുൽ ഇളമാരൻ കരികാലൻ (98 മാർക്ക്). അറബി-മറിയം മുഹമ്മദ് കിഷോർ, സാക്കിറ ഖലീൽ (100 മാർക്ക്). സംസ്കൃതം-പുഷ്പക് മഹേഷ് മാലി, ലക്ഷ്യ എസ്. ദേശ്കുൽക്കർണി. കണക്ക് -രാഹുൽ ഇളമാരൻ കരികാലൻ, പ്രേരണ ഗുരുദത്ത് കമത്ത് (98 മാർക്ക്). സയൻസ്-ഹെർഷൽ നറോൻഹ (99 മാർക്ക്). സോഷ്യൽ സയൻസ്- എമ്മ വെസ്ലി, ഗാഡിൻ സന്തോഷ്, നവനീത് ഗോപാലൻ (99 മാർക്ക്).
ഇൻഫർമേഷൻ ടെക്നോളജി -പുഷ്പക് മഹേഷ് മാലി, ദിഷ ആയിഷ, സെയ്ദ് ഷിഫ ദഹസിൻ, സാക്കിറ ഖലീൽ, അനസൽ സെയ്തലി, ജെസ് ലിയ ജോയ്സൺ (100 മാർക്ക്). ആർട്ടിഫിഷൽ ഇന്റലിജൻസ് -സാത്വിക് ആനന്ദ് രംഗനാഥൻ, നരേൻ ബാലാജി വെങ്കിടേശ്വരൻ, പ്രേരണ ഗുരുദത്ത് കമത്ത്, രാഹുൽ ഇളമാരൻ കരികാലൻ, സന പർവീൺ, അതുൽജിത്ത് രാമങ്കുളത്ത്, ജൂഡ് എമെർസൻ മാത്യു, റിദ റിയാസ്, ദർശനൻ സുബ്രഹ്മണ്യൻ കെ, മറിയം മുഹമ്മദ് കിഷോർ, നിയതി മനോഹർ തുൽസാനി, വൈണവി സുഭാഷ്, എമ്മ വെസ്ലി, നവനീത് ഗോപാലൻ, ആബിയ ജോസ്, ജിയ ജോമ്സൺ, ലിമ്ന മെൽബിൻ (100 മാർക്ക്), ഫിസിക്കൽ ആക്ടിവിറ്റി: ഹുദ വലക്കൽ (97 മാർക്ക്)
ഉന്നതവിജയം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനതാരങ്ങളായ വിദ്യാർഥികളെയും അവരെ നേട്ടത്തിനു പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷമീമ് ഹുസൈൻ, സ്കൂൾ പ്രിൻസിപ്പൽ പി. പ്രഭാകരൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.
നിസ്വ: സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ നിസ്വ ഇന്ത്യൻ സ്കൂളിന് നൂറ് മേനി തിളക്കം. തനുഷ്ക ഗോയൽ (97 ശതമാനം), അമാന്റാ ലാൽ, അമർ മുഹമ്മദ് അബ്ദുല്ലസിം (96.2 ശതമാനം) മൈഷ ഫാത്തിമ (96 ശതമാനം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തി. വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ: ഇംഗ്ലീഷ്-തനുഷ്ക ഗോയൽ (100 മാർക്ക്). മലയാളം-അമന്റാ ലാൽ, മീര സുനിൽ, ലയ ഷിബു (100 മാർക്ക്). ഹിന്ദി- ഇഷാൻ ശർമ (98 മാർക്ക്). അറബിക്-അമർ മുഹമ്മദ് (99 മാർക്ക്). സ്റ്റാൻഡേർഡ് മതാസ്-ദേവിക ബൈജു, ഇഷാൻ ശർമ (99 മാർക്ക്). ബേസിക് മാത്സ് -ജോയ് ദാസ് (88 മാർക്ക്). സയൻസ് -മൈഷ ഫാത്തിമ (97 മാർക്ക്). സോഷ്യൽ സയൻസ് -തനുഷ്ക ഗോയൽ, അമർ മുഹമ്മദ്, മൈഷ ഫാത്തിമ, ആകാശ്, ആദം ഹസ്സൻ (98 മാർക്ക്).
മികച്ച വിജയം നേടിയ കുട്ടികളെ പ്രിൻസിപ്പൽ ജോൺ ഡൊമനിക്, സ്കൂൾ കമ്മിറ്റി പ്രസിഡന്റ് സുനൈദ്, മറ്റ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.