അ​ൽ ഹൂ​ത്ത ഗു​ഹ

സ​ന്ദ​ർ​ശ​ക​രു​ടെ മ​നം​ക​വ​ർ​ന്ന് ഹൂ​ത്ത ഗു​ഹ

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​വി​ടെ എ​ത്തി​യ​ത് 43,000ത്തി​ല​ധി​കം ആ​ളു​ക​ൾ

മ​സ്ക​ത്ത്: സ​ന്ദ​ർ​ശ​ക​രു​ടെ മ​നം​ക​വ​ർ​ന്ന് ഒ​മാ​നി​ലെ​യും ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ​യും ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ അ​ൽ ഹൂ​ത്ത ഗു​ഹ. 43,000ത്തി​ല​ധി​കം പേ​രാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഗു​ഹ സ​ന്ദ​ര്‍ശി​ച്ച​ത്. ഗു​ഹ​ക്കു​ള്ളി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ഇ​ല​ക്ട്രി​ക് കാ​ര്‍ട്ടു​ക​ളും ക​യ​ര്‍ പാ​ത​യും ഒ​രു​ക്കി​യ​തോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​ക​രെ കൂ​ടു​ത​ലാ​യി ഇ​ങ്ങോ​ട്ട് ആ​ക​ർ​ഷി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ര​ണ്ട് ദ​ശ​ല​ക്ഷം വ​ർ​ഷ​മെ​ങ്കി​ലും പ​ഴ​ക്ക​മു​ള്ള ലോ​ക​ത്തി​ലെ ത​ന്നെ പ്ര​ധാ​ന ഗു​ഹ​ക​ളി​ലൊ​ന്നാ​യ അ​ൽ ഹൂ​ത്ത ഗു​ഹ 2007 ലാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് തു​റ​ന്നു​കൊ​ടു​ത്ത​ത്. അ​റേ​ബ്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗു​ഹ കൂ​ടി​യാ​ണി​ത്. നാ​ല​ര കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഈ ​ഗു​ഹ​യു​ടെ എ​ല്ല ഭാ​ഗ​ത്തും സ​ന്ദ​ർ​ശ​ക​ർ​ക്ക് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ഗു​ഹ​ക്കു​ള്ളി​ൽ 860 മീ​റ്റ​ർ ദൂ​ര​ത്തി​ൽ ത​ടാ​കം​വ​രെ മാ​ത്ര​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ഈ ​ഗു​ഹ​ക്കു​ള്ളി​ൽ നാ​ല് ത​ടാ​ക​ങ്ങ​ളു​ണ്ട്. ഈ ​ഗു​ഹ പ​ല അ​ത്ഭു​ത ജീ​വി​ക​ളു​ടെ​യും ആ​വാ​സ കേ​ന്ദ്ര​മ​ണ്. വ​വ്വാ​ലു​ക​ൾ, ഒ​ച്ചു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ഇ​ന​ങ്ങ​ളായ അ​പൂ​ർ​വ്വ ജീ​വി​ക​ളെ ഗു​ഹ​യി​ൽ കാ​ണാം. ഇ​വി​ടെ​യു​ള്ള ത​ടാ​ക​ത്തി​ൽ കാ​ണു​ന്ന ക​ണ്ണി​ല്ലാ​ത്ത മ​ത്സ്യം മ​റ്റൊ​രു അ​ത്ഭു​ത​മാ​ണ്. ഗാ​റ ബാ​റൈ​മെ എ​ന്ന മ​ത്സ്യ​ത്തി​ന് ബൂ​നാ​സെ എ​ന്നും പേ​രു​ണ്ട്. അ​റേ​ബ്യ​യി​ൽ ഒ​മാ​ൻ, യു.​എ.​ഇ, ബ​ഹ്റൈ​ൻ എ​ന്നി​വി​ട​ങ്ങി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​രം മ​ത്സ്യ​ങ്ങ​ളെ ക​ണ്ടുവ​രു​ന്ന​ത്.

നി​സ്‍വ​ക്ക​ടു​ത്ത് അ​ൽ ഹം​റ​യി​ലാ​ണ് അ​ൽ ഹു​ത്ത സ്ഥി​തി​ചെ​യ്യു​ന്ന​ത്. പ്ര​ശ​സ്ത​മാ​യ ജ​ബ​ൽ ശം​സി​ന്റെ പാ​ർ​ശ്വ ഭാ​ഗ​ത്താ​ണ് അ​ൽ ഹൂ​ത്ത​യു​ള്ള​ത്. കാ​ല​ത്ത് ഒ​മ്പ​ത് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ക സ​മ​യം. ദി​വ​സ​ത്തെ അ​വ​സാ​ന ഗ്രൂ​പ് നാ​ല് മ​ണി​ക്കാ​ണ് പു​റ​പ്പെ​ടു​ക. മു​ൻ ബു​ക്ക് ചെ​യ്ത് നി​ശ്ചി​ത സ​മ​യ​ത്തി​ന് 15 മി​നു​റ്റ് ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യി​രി​ക്ക​ണം. വി​ദേ​ശി​ക​ൾ​ക്ക് മു​തി​ർ​ന്ന​വ​ർ​ക്ക് ഏ​ഴ് റി​യാ​ലും കു​ട്ടി​ക​ൾ​ക്ക് 3.5 റി​യാ​ലു​മാ​ണ് ഫീ​സ്. ചെ​റി​യ കു​ട്ടി​ക​ൾ​ക്ക് ഫീ​സ് ഇ​ല്ല. ഒ​രു ദി​വ​സം 750 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​ണ് അ​ൽ ഹൂ​ത്ത പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗു​ഹ​യു​ടെ പ​രി​സ്ഥി​തി​ക്കോ ഗു​ഹാ​ജീ​വി​ക​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​ക​ൾ​ക്കോ യാ​ഥൊ​രു പ്ര​യാ​സ​വും സൃ​ഷ്ടി​ക്കാ​യ​തെ​യാ​ണ് സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കു​ന്ന​ത്. ഗു​ഹ​ക്കു​ള്ളി​ൽ ക​ണ്ണ​ഞ്ചി​ക്കു​ന്ന വി​ള​ക്കു​ക​ളോ മ​റ്റു ആ​ധു​നി​ക​ത​യോ ഉ​ണ്ടാ​വി​ല്ല. പ​ര​ക്കെ ഇ​രു​ൾ നി​റ​ഞ്ഞ പ്ര​തീ​തി​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ക. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കാ​ണി​ക​ളു​ടെ സൗ​ക​ര്യ​ത്തി​നാ​യി മ​ങ്ങി​യ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

News Summary - Hutta Cave is a visitor attraction.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.