മസ്കത്ത്: നാഷനൽ മ്യൂസിയം സന്ദര്‍ശിക്കുന്നവർക്ക് ഗാലറികളെക്കുറിച്ചും തിരഞ്ഞെടുത്ത പുരാവസ്തുക്കളെക്കുറിച്ചും മറ്റു ശേഷിപ്പുകളെക്കുറിച്ചുമെല്ലാം വിശദമായ ചരിത്ര വിശദീകരണം നല്കാൻ ഓഡിയോ സൗകര്യവും ഒരുക്കി അധികൃതർ.
395 ഇനങ്ങളുടെ വിവരങ്ങള്‍ അറബിയിലും ഇംഗ്ലീഷിലും ലഭ്യമാണ്. സംവേദനാത്മക മാപ്പിനൊപ്പം, ഉപയോഗം സുഗമമാക്കുന്നതിന് ഓഡിയോ, വിഷ്വല്‍ നിര്‍ദേശങ്ങളും ഉപകരണത്തിലുണ്ടെന്ന് നാഷനല്‍ മ്യൂസിയം അധികൃതര്‍ അറിയിച്ചു. അറബി ഭാഷയിലുള്ള ബ്രെയില്‍ ലിപി നേരത്തെ തന്നെ നാഷനല്‍ മ്യൂസിയത്തില്‍ ഒരുക്കിയിരുന്നു.
ഏറെ വ്യത്യസ്തവും ആകര്‍ഷകവുമായ നിരവധി വിഭവങ്ങളാണ് മ്യൂസിയത്തിലടങ്ങിയിട്ടുള്ളത്. രാജ്യത്തിന്റെ സാംസ്കാരിക, പൈതൃക മേഖലക്ക് പുതിയ ഊർജം നല്‍കുന്നതിനും രാജ്യത്തിന്റെ സാംസ്കാരിക തനിമ ലോകത്തിന് പകര്‍ന്ന് നല്‍കാനും 'ഓഡിയോ ഗൈഡ്', ബ്രെയിന്‍ ലിപി പോലുള്ള സംവിധാനത്തിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.