മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ അമീറാത്ത് വിലായത്തിൽ നേരീയ ഭൂചലനം അുനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 10.49നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 0.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. മസ്കത്തിൽനിന്ന് ഏകദേശം 16 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് പ്രഭവകേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.