മത്ര: ജിദാന്‍ െറസിഡൻഷ്യൽ ഏരിയയില്‍ വന്‍ അഗ്നി ബാധ. വിദേശികളുടെ താമസസ്ഥലം കത്തിനശിച്ചു. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് തീപിടിത്തം ഉണ്ടായത്. തകരഷീറ്റും പ്ലൈവുഡുംകൊണ്ട് നിർമിച്ച പാക്കിസ്ഥാനികളുടെ താമസസ്ഥലത്തുനിന്നാണ് തീ ഉയര്‍ന്നത്. തുടര്‍ന്ന് കനത്ത പുകയും പൊട്ടിത്തെറിക്കുന്ന ഉഗ്ര ശബ്ദവുമുണ്ടായി. അടുത്തടുത്തായി നിരവധി വീടുകൾ നിലകൊള്ളുന്ന സ്ഥലമായതിനാൽ ഭീതി ജനിപ്പിക്കുന്ന രംഗമായിരുന്നു.
വൈദ്യുതി തൂണുകളിലേക്കും തീ പടര്‍ന്നു. ജോലിക്കു പോയതിനാല്‍ സംഭവസമയത്ത് ആരുംതന്നെ താമസസ്ഥലങ്ങളിലുണ്ടായിരുന്നില്ല. എന്നാല്‍, പാകിസ്താന് സ്വദേശികളുടെ പാസ്പോർട്ട് അടക്കം വിലപിടിപ്പുള്ള സാധനങ്ങളൊക്കെ കത്തിച്ചാമ്പലായി. സമീപത്തുള്ള ബംഗ്ലാദേശികളുടെ താമസസ്ഥലത്തും തീപിടിത്തം നാശനഷ്ടം വരുത്തി. സിവില്‍ ഡിഫന്‍സ് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.