മസ്കത്ത്: ജി.എസ്.ടി ഏൽപിച്ച ആഘാതത്തിൽനിന്ന് കരകയറാതെ കാർഗോ മേഖല. പുതിയ നികുതി സമ്പ്രദായം നിലവിൽവന്ന ജൂലൈ ഒന്നിന് ശേഷം കാർഗോ വഴി നാട്ടിലേക്ക് അയക്കുന്ന ചരക്കുകൾക്ക് 41 ശതമാനം നികുതിയാണ് ഇൗടാക്കുന്നത്. ഇതോടെ, കാർഗോ അയക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായി ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. നികുതി വർധനവിെൻറ പശ്ചാതലത്തിൽ കാർഗോ നിരക്കുകളിൽവർധന വരുത്തിയിട്ടുണ്ട്.
പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന ഇരുപതിനായിരം രൂപ വരെയുള്ള സാധനങ്ങൾക്ക് അനുവദിച്ചിരുന്ന നികുതിയിളവാണ് ജി.എസ്.ടിയുടെ വരവോടെ ഇല്ലാതായത്.
24 വർഷമായി അനുവദിച്ചിരുന്ന നികുതിയിളവ് പ്രത്യേക ഉത്തരവിലൂടെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഒഴിവാക്കിയത്. ജൂൺ മുപ്പതിന് അർധരാത്രിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് ഏജൻറുമാർക്ക് ലഭിക്കുന്നത്.
ജി.എസ്.ടി നിലവിൽ വന്ന് കുറച്ചു നാളത്തേക്ക് കാര്യമായി തന്നെ കാർഗോ നീക്കം കുറഞ്ഞിരുന്നു. ഇത് പിന്നീട് ചെറിയ രീതിയിൽ മെച്ചപ്പെെട്ടന്ന് പറയാവുന്ന സാഹചര്യം മാത്രമാണുഉള്ളതെന്ന് ഒമാനിലെ ഏജൻറുമാർ പറയുന്നു. നേരത്തേ മസ്കത്ത് വിമാനത്താവളം വഴി പ്രതിമാസം 150നും 200നുമിടയിൽ ടൺ കാർഗോ കടന്നുപോയിരുന്നു. ഇപ്പോൾ അത് 80 ടണ്ണോളമാണ്. നികുതികൂടി അടക്കേണ്ടതിനാൽ അധികനിരക്ക് ഇൗടാക്കാൻ തങ്ങൾ നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളതെന്ന് ഏജൻറുമാർ പറയുന്നു. നേരത്തേ കിലോക്ക് ഒരു റിയാൽ 300 ബൈസ എന്ന നിരക്കായിരുന്നു ഇൗടാക്കിയിരുന്നത്.
ഇപ്പോൾ നികുതി കൂടി ഉൾപ്പെടുത്തി കിലോക്ക് ഒരു റിയാൽ 600 ബൈസയാണ് നൽകേണ്ടത്. അധിക നിരക്ക് നൽകാൻ തയാറുള്ളവർക്ക് കാർഗോ അയക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല. മുംബൈ, ഡൽഹി, ബംഗളൂരു, കൊച്ചി വിമാനത്താവളങ്ങൾ വഴിയാണ് ഒമാനിൽനിന്നടക്കമുള്ള കാർഗോ ഏജൻറുമാർ സാധനങ്ങൾ നാട്ടിലെത്തിക്കുന്നത്. മുൻകൂട്ടി അറിയിപ്പ് ലഭിക്കാത്തതിനാൽ ജൂൺ 30ന് മുമ്പ് അയച്ച പാർസലുകൾ നാട്ടിലെത്തിയപ്പോൾ നികുതി അടക്കാൻ നിർദേശിച്ചു.
തുടർന്ന് വിമാനത്താവളങ്ങളിൽ ഒരുമാസത്തോളം ടൺ കണക്കിന് സാധനങ്ങൾ കെട്ടിക്കിടന്നിരുന്നു. തുടർന്ന് ഏജൻറുമാർ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് നികുതി തുക ഡെലിവറി നൽകുന്ന സമയത്ത് നൽകണമെന്ന വ്യവസ്ഥയിൽ വിമാനത്താവളങ്ങളിൽനിന്ന് നികുതിയടച്ച് ഏറ്റെടുത്ത് വിതരണം ചെയ്താണ് പ്രതിസന്ധി പരിഹരിച്ചത്.
സർക്കാറിെൻറ പുതിയ തീരുമാനം സാധാരണക്കാരായ തൊഴിലാളികളെയാണ് പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. രണ്ടു വർഷത്തിലൊരിക്കലൊക്കെ നാട്ടിൽ പോകുന്ന ഇത്തരം തൊഴിലാളികളിൽ പലരും വിശേഷ ദിവസങ്ങളിൽ വീടുകളിലേക്ക് കാർഗോ അയക്കുന്നവരാണ്. ഇവർക്ക് വർധിപ്പിച്ച നിരക്കുകൾ ബാധ്യതയായി തീരും. ബജറ്റ് വിമാന കമ്പനികളെ ആശ്രയിച്ചാണ് ഇവരിൽ പലരും നാട്ടിൽ പോകുന്നതും. 20 കിലോ മുതൽ 30 കിലോ വരെ സാധനങ്ങളാണ് വിമാനങ്ങളിൽ അധികനിരക്ക് നൽകാതെ െകാണ്ടുവരാൻ കഴിയൂ. തുടർന്നുള്ള ഒാരോ കിലോക്കും നാലു റിയാൽ വരെ അധിക നിരക്ക് നൽകണം.
കുറഞ്ഞ നിരക്കിലുള്ള കാർഗോ സേവനങ്ങളായിരുന്നു ഇവരുടെ ആശ്വാസം. നാട്ടിൽ പോകുന്നതിന് ഒന്നും രണ്ടും ആഴ്ച മുമ്പ് പാർസലുകൾ അയക്കുന്നതായിരുന്നു ഇവരുടെ പതിവ്. പ്രതിസന്ധി കാർഗോമേഖലയിൽ തൊഴിലെടുക്കുന്ന പതിനായിരക്കണക്കിന് ആളുകളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ആനുകൂല്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഒാഫ് ഇന്ത്യൻ കാർഗോ ഏജൻറ്സിെൻറ നേതൃത്വത്തിൽ കേന്ദ്ര ധനകാര്യമന്ത്രാലയത്തിനും ജി.എസ്.ടി കൗൺസിലിനും ഫെഡേറഷൻ ഒാഫ് ഇന്ത്യൻ കാർഗോ ഏജൻറ്സ് എന്ന കൂട്ടായ്മ രൂപവത്കരിച്ച് നിവേദനം നൽകിയിട്ടുണ്ട്.
ഇൗ ശ്രമത്തിൽ പ്രവാസി സമൂഹത്തിെൻറയും സംഘടനകളുടെയും പൂർണ പിന്തുണ ആവശ്യമാണെന്നും കാർഗോ ഏജൻറുമാർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.