മസ്കത്ത്: ഗൾഫ് മാധ്യമം ഫുഡ്ലാന്റ്സ് റസ്റ്റാറന്റുമായി ചേർന്നു സംഘടിപ്പിക്കുന്ന കേക്ക് അലങ്കാര മത്സരത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നിരവധി ആളുകളാണ് രജിസ്റ്റർ ചെയ്തത്. വീടുകളിൽ വെച്ച് അലങ്കരിച്ച കേക്കിന്റെ ചിത്രങ്ങൾ അയച്ചായിരുന്നു മത്സരത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽനിന്ന് 30പേരെ അവസാന റൗണ്ട് മത്സരത്തിലേക്കു തെരഞ്ഞെടുക്കും. ഒന്നാം സമ്മാനം ഐഫോൺ 15ഉം രണ്ടാസമ്മാനം ഒരുപവന്റെ സ്വർണനാണയവും മൂന്നാം സമ്മാനം ജിപാസ് നൽകുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങളുമായിരിക്കും സമ്മാനം. ഫൈനൽ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് അറിയിക്കും. ഇവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും.
ജനുവരി 25ന് വൈകുന്നേരം നാലുമണിക്ക് സീബിലെ ഫുഡ്ലാന്റ്സ് റസ്റ്റാറന്റിലാണ് ഫൈനൽ മത്സരം നടക്കുക. ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഓരോ മത്സരാർഥിക്കും രണ്ടിഞ്ച് ഉയരമുള്ള മൂന്നു സ്പോഞ്ച് കേക്കുകൾ നൽകും. 1.2 കിലോ വെള്ള െഎസിങ് ക്രീം, കേക്ക് അലങ്കരിക്കുന്നതിന് അഞ്ച് പൈപ്പിങ് ബാഗുകൾ, ഒമ്പത് ഇഞ്ചിന്റെ കേക്ക് പ്ലേറ്റ്, ഫുഡ്ലാന്റ്സിന്റെ വെള്ള ഏപ്രൺ, കൈയുറ എന്നിവ നൽകും.
രണ്ടു മണിക്കൂറായിരിക്കും മത്സരസമയം. മത്സരാർഥികൾക്ക് ആവശ്യമായ പാത്രങ്ങൾ, ഐസിങ് നോസിലുകൾ, തീമുമായി ബന്ധപ്പെട്ട ഭക്ഷ്യയോഗ്യമായ നിറങ്ങൾ എന്നിവ കൊണ്ടുവരാം.
പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്, റോയൽ ഫോർഡ് തുടങ്ങിയവരാണ് പരിപാടിയുടെ സ്പോൺസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.