മസ്കത്ത്: ഈ വർഷത്തെ വിശുദ്ധ ഹജ്ജിന് അർഹത നേടിയവരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ഞായറാഴ്ച നടക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം (മെറ) അറിയിച്ചു. ഓട്ടോമാറ്റിക് ഇ-സോർട്ടിങ് സംവിധാനത്തിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. അർഹരായവർ ഹജ്ജ് കമ്പനികളുമായി ബന്ധപ്പെട്ട് അഞ്ച് ദിവസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുകയും വേണം. ഈ വർഷം ഹജ്ജിനായി 33,536 തീർഥാടകരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇവരില്‍ നിന്നും 13,598 പേരെയാണ് നറക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക 13,098 സ്വദേശികള്‍ക്കും 500 വിദേശികള്‍ക്കുമാണ് ഇത്തവണ ഒമാനില്‍ നിന്ന് അവസരം ലഭിക്കുക. ഇവര്‍ക്ക് പുറമെ 402 പേര് ഔദ്യോഗിക ഹജ്ജ് സംഘത്തിലുമുണ്ടാകും. ഈ വർഷം ഒമാനിൽ നിന്ന് ആകെ14,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്.എങ്കിലും ക്വോട്ടയിൽ വൻ വർധനവൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ഒമാനിൽനിന്നും സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.