മസ്കത്ത്: ജോലിസ്ഥലത്തെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഐഓഷ് ഒമാന്‍ ബ്രാഞ്ചും പ്രൊടെക്ടോളും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘വെല്‍നസ് ആൻഡ് ഹെല്‍ത്ത് അറ്റ് വർക്ക്പ്ലെയ്സ്’ എന്ന വിഷയത്തില്‍ ഇന്റര്‍സിറ്റി ഹോട്ടല്‍ മസ്കത്തിൽ വൈകീട്ട് ഏഴു മണിക്കാണ് സെമിനാര്‍. ‘ഒപല്‍’ സി.ഇ.ഒ അബ്ദുൽ റഹ്മാന് അല്‍ യെഹിയായി വിശിഷ്ടാതിഥിയാകും. ഐഓഷ് ഒമാന്‍ ചെയർമാൻ ഡോ. നീലേഷ് സൊഗാനി മോഡറേറ്ററായിരിക്കും.
ചര്‍ച്ചയില്‍ ഒ.ക്യു, ബി.പി, ഷിഫ ഹോസ്പിറ്റല്‍, സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി, സുഹാർ അലൂമിനിയം, ഒപല്‍ എന്നീ മുന്‍നിര സംരംഭങ്ങളിലെ വിദഗ്ധര്‍ പങ്കെടുക്കും. ഹെല്‍ത്ത് ആൻഡ് വെല്‍നസ് രംഗത്ത് മിഡിലീസ്റ്റില്‍ ഇതിനകം ശ്രദ്ധേയമായ പ്രൊടെക്ടോള് ഒമാനിലും സജീവമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഐഓഷ് ഒമാനുമായി ചേർന്ന് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. പ്രൊടെക്ടോൾ ഒമാൻ കൺട്രി ഹെഡ് അജിത് പണിക്കർ, സി.ഇ മുഹമ്മദ് നിസാമുദ്ദീൻ, സി.ഒ.ഒ മുഹമ്മദ് ആസിം, ഐഓഷ് ഒമാൻ ചെയർമാൻ ഡോ. നീലേഷ് സോഗാനി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.