മസ്കത്ത്: സൗദി അറേബ്യയിലെ അൽ ഉലയിൽ നടന്ന ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ കൂടിയാലോചന യോഗത്തിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധാനംചെയ്ത് ആരോഗ്യമന്ത്രാലയമാണ് സംബന്ധിച്ചത്. ഒമാൻ ആരോഗ്യമന്ത്രിയും നിലവിലെ സെഷന്റെ ചെയർമാനുമായ ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തിയുടെ നേതൃത്വത്തിലായിരുന്നു യോഗം.
ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ജി.സി.സി രാജ്യങ്ങളിലെ ജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യം ലഭ്യമാക്കുന്നതിനും ആരോഗ്യ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും ഏകോപനത്തിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിൽ നടക്കുന്ന സംഭവവികാസങ്ങളും അന്താരാഷ്ട്ര ആരോഗ്യ ഫോറങ്ങളിൽ ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യവും മറ്റും യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെട്ടിരുന്നു. ജി.സി.സി ആരോഗ്യ സംവിധാനം വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള വഴികളും സുഡാനിലെ ആരോഗ്യ-മാനുഷിക സംഭവവികാസങ്ങളും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.