ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി. തളിപ്പറമ്പ് മന്ന ബദരിയ നഗര്‍ ഫൈസല്‍ കുട്ടന്റകത്ത് (36) ആണ് ബര്‍കയില്‍ മരിച്ചത്.

പിതാവ്: അലിക്കുട്ടി ചെറുക്കുന്നോന്റകത്ത്. മാതാവ്: ഫാത്തിമ കുട്ടന്റകത്ത്. കണ്ണൂര്‍ കുട്ടിയെരി നെല്ലിപറമ്പ സ്വദേശിനി ഹസീന കോടിയില്‍ ആണ് ഭാര്യ.

മസ്‌കത്ത് കെ.എം.സി സി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

News Summary - Heart attack: native of Kannur passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.