ബുധനാഴ്ച വരെ കനത്ത മഴക്ക് സാധ്യത

മസ്കത്ത്: ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ച വരെ കാറ്റിന്‍റെയും മിന്നലിന്റെയും അകമ്പടിയോടെ ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യയിൽ രൂപപ്പെടുന്ന ന്യൂനമർദത്തിന്‍റെ ഭാഗമായാണ് ഒമാനിലും ശക്തമായ മഴ ലഭിക്കുന്നത്. അല്‍ ഹജര്‍ പര്‍വതനിരകൾ, വടക്കന്‍ ശര്‍ഖിയ, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ മിന്നലോടുകൂടിയ മഴ പേയ്തേക്കും. പൊടിപടലങ്ങളും ഉയർന്നേക്കും.

അറബിക്കടലില്‍നിന്ന് വരുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്ന് തെക്കന്‍ ശര്‍ഖിയ, മസ്‌കത്ത്, വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലേക്കും മഴമേഘങ്ങള്‍ പടരും. ആലിപ്പഴവും വർഷിക്കും. വാദികൾ നിറഞ്ഞുകവിയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മണിക്കൂറിൽ 40-80 കിലോമീറ്ററായിരിക്കും കാറ്റിന്‍റെ വേഗം. പൊടിക്കാറ്റ് ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയെ ബാധിച്ചേക്കും. കടൽ പ്രക്ഷുബ്ധമാകും. അറബിക്കടലിന്റെ തീരത്ത് തിരമാലകൾ നാല് മീറ്റർ വരെയും മറ്റു ഭാഗങ്ങളിൽ രണ്ടുമീറ്റർ വരെയും ഉയർന്നേക്കും. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം, ശനിയാഴ്ചയും രാജ്യത്തിന്‍റെ വടക്കന്‍ ഗവര്‍ണറേറ്റുകളിൽ മഴ പെയ്തു.

Tags:    
News Summary - Heavy rain likely till Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.