മസ്കത്ത്: ഒമാനി മനുഷ്യാവകാശ കമീഷൻ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഷോവിൻ അൽ ഹൊസാനി പാകിസ്താൻ സെനറ്റിലെ മനുഷ്യാവകാശ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വലീദ് ഇഖ്ബാലുമായി ചർച്ച നടത്തി. സുൽത്താനേറ്റിലെ കമ്മിറ്റിയുടെ പ്രവർത്തനത്തെ കുറിച്ചും അന്താരാഷ്ട്ര സംഘടനകളുമായും കമ്മിറ്റികളുമായും ഉള്ള ബന്ധത്തെ പറ്റിയും യോഗത്തിൽ വിശദീകരിച്ചു.
മനുഷ്യാവകാശ പ്രശ്നങ്ങളുടെ സേവനത്തിൽ സംയുക്ത സഹകരണ ചട്ടക്കൂടുകളെക്കുറിച്ചും അവ വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. ഡിപ്പാർട്ട്മെന്റ് ഓഫ് ഓർഗനൈസേഷൻസ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് ഡയറക്ടർ ഷാത ബിൻത് അബ്ദുൽ മജീദ് അൽ സദ്ജലി, ഇന്റർനാഷനൽ ഓർഗനൈസേഷൻസ് ഡിപാർട്ട്മെന്റ് തലവനായ ഇമാൻ ബിൻത് ഖാലിദ് അൽ സൈദിയ, പാകിസ്താൻ അംബാസഡറുടെ ഉപദേശകനും പാകിസ്താൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ഹംസ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.