മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ പൈതൃക വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ അൽഖഷ്ബയിലെ പുരാതന സ്ഥലം സന്ദർശിച്ചു. ഉദ്ഖനനങ്ങളുടെയും പുരാവസ്തുക്കളുടെയും പുതിയ കണ്ടെത്തലുകൾ വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം. സിനാവിൽനിന്ന് ഏകദേശം 18 കിലോമീറ്റർ വടക്കുകിഴക്കായി അൽ ഹജർ പർവതനിരകളുടെ തെക്കൻ താഴ്വരയിലാണ് അൽ ഖഷ്ബ. കോൺറാഡ്ഷ്മിഡിന്റെ നേതൃത്വത്തിൽ ട്യൂബിംഗൻ സർവകലാശാലയിലെ ഒരു സംഘം 2015മുതൽ ഇവിടെ ഖനനം നടത്തുകയാണ്. ഒമാനിലെ വെങ്കലയുഗത്തിന്റെ സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ സംഭവവികാസങ്ങളുടെ ആദ്യഘട്ടം അന്വേഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മുദൈബിയിലെ വാലി ശൈഖ് സൗദ് ബിൻ മുഹമ്മദ് ബിൻ സൗദ് അൽ ഹിനായിയും സന്ദർശനത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.